കുന്നംകുളം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ചാലക്കുടി പരിയാരം സ്വദേശി ചേരിയെക്കര വീട്ടിൽ ജെയ്സണെ (സുനാമി ജെയ്സൻ 52) ആണ് കുന്നംകുളം പൊലീസും സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
അകതിയൂർ ചെറായി പടിഞ്ഞക്കര ഇന്ദിരയുടെ വീട് കുത്തി പൊളിച്ചു അകത്തുകയറി വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അക്കിക്കാവ് കമ്പിപ്പാലത്ത് പൂട്ടികിടന്ന മറ്റൊരു വീട്ടിലും ഇയാൾ കവർച്ചശ്രമം നടത്തിയെങ്കിലും യാതൊന്നും നഷ്ടപ്പെട്ടില്ല.
ഒറ്റപ്പാലത്ത് ചിനക്കത്തൂർ ഉത്സവ ദിനത്തിൻ ചുനങ്ങാട് ദേശത്ത് ആദൂർകുന്ന് സുധീറിന്റെ വീട്ടിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണങ്ങളും തുടർന്ന് കോഴിക്കോട് നടക്കാവുനിന്ന് ബൈക്ക് മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ പേരിൽ കോഴിക്കോട്, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സംഘത്തിൽ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ, സബ് ഇൻസ്പെക്ടർ എ.എ. ബെന്നി, സി.പി.ഓമാരായ രജിത്ത്, രവി, റെജിൻ ദാസ്, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, സീനിയർ സി.പി.ഒ പഴനിസ്വാമി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.