കഞ്ചിക്കോട്: എലപ്പുള്ളി മണിയേരിയിൽ വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം അന്തർ സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. ബുധനാഴ്ചയാണ് മുഖംമൂടി ധരിച്ച നാലംഗ സംഘം ഒറ്റമുറി വീടിെൻറ ചുമർ പൊളിച്ചശേഷം വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് സ്വർണവും പണവും കവർന്നത്.
പൊള്ളാച്ചി-ദിണ്ടിക്കൽ മേഖലയിലേക്ക് ഇവർ കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. എസ്.ഐ. വിപിൻ കെ. വേണുഗോപാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.മണിയേരിയിലെ ഫാമിൽനിന്ന് 20,000 രൂപയും കോഴിയും മുയലുകളും ഇവർ കവർന്നിട്ടുണ്ട്. ഇവിടെയുള്ള സി.സി.ടി.വിയിൽ നിന്നാണ് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിൽ നിന്നാണ് കവർച്ചക്ക് പിന്നിൽ ഇതരസംസ്ഥാന സംഘമാണെന്നും പൊലീസ് സ്ഥിരീകരിച്ചത്.
രാത്രി കാലങ്ങളിൽ അതിർത്തികടന്ന് ഉൾഗ്രാമങ്ങളിൽ കവർച്ച നടത്തി വീണ്ടും തമിഴ്നാട്ടിലേക്ക് മടങ്ങുന്ന സംഘങ്ങളാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്ക് പിറകിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കവർച്ച നടത്തുന്ന സ്ഥലവും പരിസരവും മുൻകൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്താണ് ഇവർ എത്തുക. മണിയേരിയിലെ കവർച്ചക്ക് ഇവിടെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസബ സി.ഐ. എൻ.എസ്. രാജീവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ സുശീല ചിറ്റൂർ വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കൊളജിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.