ശ്രീകാര്യം: ശ്രീകാര്യം പൗഡിക്കോണത്ത് വീട്ടുപണിക്ക് എത്തിച്ച തറയോട് (ടൈൽ) വീട്ടമ്മയെ കൊണ്ട് ലോറിയിൽ നിന്ന് ഒറ്റക്കിറക്കിപ്പിച്ച് കയറ്റിറക്ക് തൊഴിലാളികളുടെ അതിക്രമം. പൗഡിക്കോണം പുത്തൻവിളയിൽ വിധവയായ ദിവ്യയ്ക്ക് നേരെയാണ് തൊഴിലാളികൾ ക്രൂരത കാട്ടിയത്. ലോഡിറക്കാൻ കൈസഹായത്തിന് എത്തിയ സഹോദരനെയും ഭാര്യയെയും തൊഴിലാളികൾ തടഞ്ഞെന്ന് വീട്ടമ്മ ആരോപിച്ചു.
നാല് വര്‍ഷമായി നീണ്ടുപോകുന്ന വീടു പണി തീര്‍ക്കാൻ പണം കടം വാങ്ങിയാണ് ദിവ്യ ടൈൽ എടുത്തത്. വീട്ടിൽ ടൈൽ എത്തിയപ്പോൾ ദിവ്യ കേശവദാസപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ ആയിരുന്നു. തുടർന്ന് തൊഴിലാളികളുടെ നിർദ്ദേശപ്രകാരം ദിവ്യ വീട്ടിലെത്തി. വീട്ടിലെത്തിച്ച ടൈൽ, സഹോദരനും ഭാര്യക്കും ഒപ്പം ലോറിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചുമട്ടു തൊഴിലാളികൾ തടഞ്ഞു.. കൊടുക്കാൻ കാശില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല. കൈവശമുള്ള 500 രൂപ നൽകാമെന്ന് അപേക്ഷിച്ചിട്ടും വഴങ്ങിയില്ല
. തങ്ങൾ ഇറക്കുന്നില്ലെങ്കിൽ ഒറ്റയ്ക്ക് ടൈൽ ഇറക്കണമെന്നായിരുന്നു ചുമട്ടു തൊഴിലാളികളുടെ നിർദേശം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി തൊഴിലാളികൾ വീട്ടുമുറ്റത്ത് തുടര്‍ന്നതോടെ ദിവ്യ ഒറ്റയ്ക്ക് ലോഡിറക്കിയത്. സഹായിക്കാൻ ചെന്ന സഹോദരനെ തൊഴിലാളികൾ വിലക്കി. നാല് ടൈൽ വീതമുള്ള 60 പാക്കറ്റാണ് ലോറിയില്‍ നിന്ന് ദിവ്യ ഒറ്റയ്ക്ക് ഇറക്കിയത്. വീട്ടമ്മയെ ആരും സഹായിക്കുന്നില്ലെന്നും ലോഡ് മുഴുവന്‍ ഇറക്കി കഴിഞ്ഞെന്ന് ഉറപ്പാക്കിയാണ് ചുമട്ടുതൊഴിലാളികള്‍ സ്ഥലം വിട്ടത്.
ഭർത്താവ് മരിച്ച ദിവ്യ സ്വകാര്യ ആശുപത്രിയിലെ കാന്റീനിയ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ആശുപത്രിയിലെ യൂണിഫോം ഇട്ടായിരുന്നു ദിവ്യ ടെയിൽസ് ഇറക്കിയത്. സംഭവത്തിൽ കഴക്കൂട്ടം ലേബർ ഓഫീസിൽ ദിവ്യ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.