അഞ്ചാലുംമൂട്: അവശനിലയില്‍ വീട്ടിനുള്ളിലെ അലമാരയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ചികിത്സയിലിരുന്ന വയോധിക മരിച്ചു. നീരാവില്‍ ലിയോണ്‍ എയ്ഞ്ചല ഡെയ്ലില്‍ ബിയാട്രീസ് (58) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്.
ബുധനാഴ്ചയാണ് ഇവരെ വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിെൻറ രണ്ടാം ദിവസം ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്ന ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവർ നാട്ടുകാരുമായി ബന്ധമില്ലാതെയാണ് കഴിഞ്ഞിരുന്നത്. ശുശ്രൂഷിക്കാന്‍ എത്തിയിരുന്ന പാലിേയറ്റീവ് പ്രവര്‍ത്തകരെ രണ്ടാഴ്ചയിേലറെയായി വീട്ടിൽ കയറാന്‍ മാനസിക പ്രശ്നങ്ങളുള്ള മക്കൾ അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് കൗണ്‍സിലറും സന്നദ്ധപ്രവര്‍ത്തകരും പാലിേയറ്റീവ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വീടിനുള്ളിലെത്തിയപ്പോഴാണ് വീട്ടിലെ അലമാരയുടെ തട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഞായറാഴ്ച വൈകീട്ട് സംസ്കാരം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.ഭര്‍ത്താവ്: മണിലാല്‍ ജോസ് (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: മഡോണ, ക്രിസ്തീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.