കോട്ടയം: അപകീർത്തികരമായി ഫോൺനമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഹരിപ്പാട് ആയാപറമ്പ് കൈയാലാത്ത് ഷാജി നിരപരാധിയെന്ന് പരാതിക്കാരിയായ വീട്ടമ്മ. പ്രശ്നം ഉണ്ടായപ്പോൾ ആദ്യം പരാതിപ്പെട്ട ഷാജിയാണ് പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചതെന്നും വീട്ടമ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വീട്ടമ്മയുടെ ഫോൺനമ്പർ പൊതുസ്ഥലങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഇവരുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസംഭാഷണങ്ങൾ നിറഞ്ഞ വിളികൾ വന്നു. ഈ വിഷയത്തിൽ ചങ്ങനാേശ്ശരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ, ഇവരിൽ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന ഷാജിയെ പിന്തുണച്ചാണ് വീട്ടമ്മ രംഗത്ത് എത്തിയത്.
ദലിത് സംഘടന നേതാവും സാമൂഹികപ്രവർത്തകനും അധ്യാപകനുമായ ഷാജിയുടെ നിർേദശപ്രകാരമാണ് സൈബർ സെല്ലിൽ അടക്കം പരാതി നൽകിയത്. തെൻറ നമ്പറിലേക്ക് വിളിച്ച് ശല്യം ചെയ്ത രതീഷിന് നമ്പർ ലഭിച്ചത് ഷാജിയുടെ ഡയറിയിൽനിന്നാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇത് ഷാജിയുടെ അറിവോടെ അല്ലെന്ന് രതീഷ് പറയുന്നത് അടക്കമുള്ള തെളിവുകൾ തെൻറ പക്കലുണ്ട്.
ഇതുകൂടാതെ, ഷാജിക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ഷാജി തെൻറ നമ്പർ പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഷാജിയുടെ നിരപരാധിത്വം തെളിയിക്കാൻ സജീവ ഇടപെടൽ നടത്തുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.