അനുജെൻറ മരണത്തിെൻറ പേരിൽ ലഭിച്ച ആശ്രിത നിയമനമാണ് ജി. സുധാകരനെ രാഷ്ട്രീയ നേതാവായി ഉയർത്തിയതെന്ന ആരോപണവുമായി അഖിലകേരള തന്ത്രി മണ്ഡലം രംഗത്തു വന്നിരിക്കുന്നു. പന്തളം കോളജിെൻറ മുകളിലത്തെ നിലയിൽ നിന്ന് വീണു മരിച്ച അനുജൻ ഭുവനേശ്വരനെ കെ.എസ്.യുക്കാർ കൊന്നതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് തന്ത്രിമണ്ഡലത്തിെൻറ ആരോപണം...
പന്തളം എൻ.എസ്.എസ് കോളജ് വിദ്യാർത്ഥിയായിരുന്ന ഭുവനേശ്വരനെ അതി ഭീകരമായി മർദിക്കുേമ്പാൾ തൊട്ടടുത്തുണ്ടായിരുന്ന സുഹൃത്തും സർവവിജ്ഞാന കോശം മുൻ എഡിറ്ററുമായ ജെ. രഘു ആ സംഭവത്തെക്കുറിച്ച് ‘മാധ്യമം ഒാൺലൈനി’നോട് പങ്കുവെച്ച അനുഭവം ഇങ്ങനെ:
‘1977 ഡിസംബർ മാസത്തിലാണ് സംഭവം നടക്കുന്നത്. ചെറിയ സംഘർഷത്തെ തുടർന്ന് ഒരു മാസത്തോളം പന്തളം എൻ.എസ്.എസ് കോളജ് അടച്ചിട്ട ശേഷം തുറന്ന സമയമായിരുന്നു അത്. അന്ന് എന്നെയും പ്രഭാഷ് എന്ന മറ്റൊരു വിദ്യാർത്ഥിയെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. കെ.എസ്.യുവിെൻറയും നായർ സമുദായത്തിെൻറ പാർട്ടിയായ എൻ.ഡി.പിയുടെ വിദ്യാർത്ഥി സംഘടനയായ ഡി.എസ്.യുവിെൻറ പ്രവർത്തകരും പന്തളത്തെ ചില നായർ പ്രമാണിമാരും സംഘടിച്ചാണ് കോളജിനകത്ത് കയറി ആക്രമണം നടത്തിയത്. അങ്ങനെയൊരു ആക്രമണം നടക്കുമെന്ന പ്രതീക്ഷ ഞങ്ങൾ എസ്.എഫ്.െഎക്കാർക്കില്ലായിരുന്നു. അന്ന് കോളജിൽ എസ്.എഫ്.െഎയുടെ ഒരു പ്രകടനമുണ്ടായിരുന്നു. ഇൗ സംഘം പ്രകടനം തടഞ്ഞ് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഞങ്ങൾ എണ്ണത്തിൽ കുറവായിരുന്നു. കോളജിന് പുറത്തുനിന്നുള്ള ഗുണ്ടകളായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.
മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയായി വീട്ടിൽനിന്ന് പുറത്തിറങ്ങാതിരുന്ന ഭുവേനശ്വരൻ അന്നാണ് കോളജിൽ വന്നത്. നന്നേ ക്ഷീണിതനായിരുന്നു അവൻ. ഞാനന്ന് ഒന്നാം വർഷ ബി.എ എക്കണോമിക്സിനും ഭുവനേശ്വരൻ രണ്ടാം വർഷ ബി.എ എക്കണോമിക്സിനുമായിരുന്നു പഠിച്ചിരുന്നത്.
ജീവൻ രക്ഷിക്കാനായി ഞങ്ങൾ പലവഴിക്ക് ഒാടി രക്ഷപ്പെടേണ്ടിവന്നു. ഞാനായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. കോളജിെൻറ രണ്ടാം നിലയിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ടുമെൻറിലേക്ക് അവർ എന്നെ ഒാടിച്ചുകയറ്റി. എെൻറ പിന്നാലെ ഭുവനേശ്വരനും ആ മുറിയിൽ കയറി പതുങ്ങിയിരുന്നു. പത്തമ്പതു പേർ എെൻറ പിന്നാലെ എത്തിയപ്പോൾ ആകെ ഒരു രക്ഷാമാർഗം എെൻറ മുന്നിൽ മുകളിലത്തെ നിലയിൽ നിന്ന് ജനാല വഴി ചാടുക മാത്രമായിരുന്നു. താഴേക്കു ചാടിയ എെൻറ കാലൊടിഞ്ഞിട്ടും ജീവരക്ഷാർത്ഥം മതിലും ചാടി ഒാടി രക്ഷപ്പെടുകയായിരുന്നു. മഞ്ഞപ്പിത്തത്തിെൻറ അവശതയാവണം ജനാലയിലൂടെ ചാടാൻ അവന് കഴിയാതെ പോയത്.
ജനാലയിൽകൂടി ഞാൻ ചാടിയതു കണ്ട് തിരിഞ്ഞുനോക്കുമ്പോൾ അവർ കണ്ടത് അവശനായി പതുങ്ങിയിരിക്കുന്ന ഭുവനേശ്വരനെയാണ്. കമ്പി കൊണ്ട് തലയ്ക്കടിച്ചും ഏഴെട്ടുപേർ ചേർന്ന് പൊക്കിയെടുത്ത് പലതവണ തറയിൽ അടിച്ചുമാണ് അവർ ഭുവനേശ്വരനെ മർദ്ദിച്ചത്. ജാനലവഴി ചാടി നിലത്തു വീണ എനിക്ക് അപ്പോൾ ഭുവനേശ്വരെൻറ ജീവനുവേണ്ടിയുള്ള നിലവിളി കേൾക്കാമായിരുന്നു. ഏഴ് ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ അബോധാവസ്ഥയിൽ കിടന്നശേഷമാണ് ഭുവനേശ്വരൻ മരിക്കുന്നത്. അല്ലാതെ തന്ത്രി മണ്ഡലക്കാർ വിളമ്പുന്നതുപോലെ പന്തളം കോളജിെൻറ മുകളിൽനിന്ന് വീണു മരിക്കുകയായിരുന്നില്ല.. ഭുവനേശ്വരന് പകരം എന്നെയാണ് കിട്ടിയിരുന്നതെങ്കിൽ അവർ എന്നെത്തന്നെ കൊല്ലുമായിരുന്നു.
നുറുകണക്കിന് ആളുകളെ പ്രതി ചേർത്തെടുത്ത കേസിൽ ആരെയും ശിക്ഷിച്ചില്ല. കരുണാകരെൻറ കാലമാണത്. അന്ന് മർദനത്തിനിരയായിട്ടും ഞങ്ങൾ എട്ട് എസ്.എഫ്.െഎക്കാരെ അന്ന് കോളജിൽ നിന്ന് പുറത്താക്കി. അന്ന് കേസിൽ പ്രതികളായിരുന്നവരിൽ മിക്കവരും ഇപ്പോൾ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമാണ്. ഏതാനും പേർ കോൺഗ്രസുകാരായുണ്ട്.
പന്തളം നായർ സമുദായത്തിന് മുൻതൂക്കമുള്ള സ്ഥലമാണ്. അവരുടെ പ്രാമാണ്യതയെ വെല്ലുവിളിച്ചാണ് അന്ന് ഞങ്ങൾ എസ്.എഫ്.െഎക്കാർ എൻ.എസ്.എസ് കോളജിൽ ഏതാനും സീറ്റുകളിൽ ജയിച്ചുകയറിയത്. അതിെൻറ പകയായിരുന്നു അവർക്ക് ഞങ്ങളോട്. കെ.എസ്.യു എന്ന് പേരു മാത്രമേ ഉണ്ടായിരുന്നുള്ളു. നായർ മാടമ്പി കുടുംബങ്ങളുടെ വാഴ്ചയായിരുന്നു
ജി. സുധാകരൻ എസ്.എഫ്.െഎയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡൻറുമായി പ്രവർത്തിച്ച ശേഷം ഡി.വൈ.എഫ്.െഎക്കു മുമ്പുണ്ടായിരുന്ന കെ.എസ്.വൈ.എഫിെൻറ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലമാണത്. 1970 മുതൽ എസ്.എഫ്.െഎയുടെ സംസ്ഥാന നേതാവായി പ്രവർത്തിച്ചുവരുന്ന ജി. സുധാകരന് സ്വന്തം അനിയെൻറ രക്തസാക്ഷിത്വമില്ലാതെ തന്നെ സംസ്ഥാനത്തെ ഉന്നത നേതാവായി ഉയർന്നുവരാൻ കഴിവുള്ളയാളായിരുന്നു എന്നത് തന്ത്രിമണ്ഡലക്കാർ ഒാർക്കുന്നത് നല്ലതായിരിക്കും. തന്ത്രിയോ മേൽശാന്തിയോ പൂജാരിയോ ആകുന്നതിന് സ്കൂളിെൻറ വരാന്തപോലും കാണേണ്ട ആവശ്യമില്ല. കുറേ ശ്ലോകങ്ങൾ കാണാതെ പഠിച്ച് ഉച്ചരിക്കാൻ മാത്രമറിയാവുന്ന ഇൗ തന്ത്രിമാർ പറയുന്നത് മുഖവിലയ്ക്കെടുക്കരുത് എന്നാണ് എെൻറ അഭിപ്രായം.
വിദ്യാഭ്യാസത്തെപ്പറ്റിയും ഉന്നതവിദ്യാഭ്യാസത്തെപ്പറ്റിയും കോളജുകളുടെ പ്രവർത്തനത്തെപ്പറ്റിയും വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തെപ്പറ്റിയും സംസാരിക്കാനുള്ള യാതൊരു അവകാശമോ യോഗ്യതയോ ഇല്ലാത്തവരാണ് തന്ത്രിമാർ...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.