file photo

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ എത്ര കാലം വേണം; അന്ന്​ മന്ത്രി വിശദീകരിച്ച ടെക്​നോളജി ഇതാണ്​

മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ ഉയർന്നതോടെ പലതരത്തിൽ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആവശ്യം. സിനിമാ താരങ്ങൾ അടക്കം മുല്ലപ്പെരിയാറിനെതിരെ പോസ്റ്റിടുകയും പ്രതിഷേധിക്കുകയും ചെയ്​ത​ു.

വ്യാപകമായ പ്രതിഷേധം ഉയർ​ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട്​ നിലവിൽ ആശങ്കക്ക്​ വകയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്​തമാക്കി. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി പരത്തുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതിനുമുമ്പും പലതവണ മാധ്യമങ്ങളിലും പൊതുസമൂഹത്തിലു​ം മു​ല്ലപ്പെരിയാർ ചർച്ചയായിട്ടുണ്ട്​. അക്കാലത്തൊക്കെ നിയമസഭയും ഭരണ- പ്രതിപക്ഷങ്ങളുടെ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും സാക്ഷിയായി.

മുല്ലപ്പെരിയാർ ഡാം പൊളിച്ച്​ പുതിയ ഡാം പണിയാൻ എത്ര കാലം വേണ്ടി വരുമെന്നതും പലതവണ ചോദ്യമായി ഉയർന്നു.

2012, ഉമ്മൻ ചാണ്ടി സർക്കാർ സംസ്ഥാനം ഭരിക്കുന്ന കാലം. നിയമസഭയിൽ പലപ്പോഴും മുല്ലപ്പെരിയാർ വലിയ ചർച്ചയായി. അക്കാലത്ത്​ നിയസഭ ചോദ്യോത്തരവേളയിൽ പി.കെ ബഷീർ എം.എൽ.എ ഒരു ചോദ്യമുന്നയിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം കെട്ടുന്നതിന്​ എത്ര കാലം വേണം, അതിനെന്തെങ്കിലും പുതിയ ടെക്​നോളജി സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടു​ണ്ടെങ്കിൽ വിശദീകരിക്കണമെന്നായിരുന്നു ചോദ്യത്തിന്‍റെ സാരം.

ജലവിഭവ വകുപ്പ്​ മന്ത്രിയായ പി.ജെ.ജോസഫ്​ വിശദീകരിച്ചതിങ്ങനെയാണ്​ ' ഡൽഹിയിൽ ഈ അടുത്ത കാലത്ത്​ റൂർക്കി ​​െഎ.ഐ.ടി സംഘടിപ്പിച്ച അന്താരാഷ്​ട്രകോൺഫറൻസിൽ പ​ങ്കെടുത്തിരുന്നു. പലരാജ്യങ്ങളിൽ നിന്നുള്ളവർ ആ കോൺഫറൻസിലുണ്ടായിരുന്നു. ആ കോൺഫറൻസിൽ നിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ മന്ത്രി ഡാം നിർമിക്കാനുള്ള ടെക്​നോളജിയും സമയവും സഭയിൽ അവതരിപ്പിച്ചത്​.

റോളർ കോപാക്​ടഡ്​ കോൺക്രീറ്റ്​ ഡാം എന്ന മെത്തേഡാണ്​ ഇപ്പോൾ ലോകത്തിൽ ഉപയോഗിക്കുന്നത്​​. ആ മെത്തേഡിലാണെങ്കിൽ രണ്ട്​ വർഷത്തിൽ താഴെയേ എടുക്കുകയുള്ളു. രണ്ടുകൊല്ലം കൊണ്ട്​ നമുക്ക്​ ഡാം പണിയാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Tags:    
News Summary - how build a new dam at Mullaperiyar dam technology and time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.