സ്വപ്ന പറഞ്ഞിരുന്നത്​ ഭര്‍ത്താവ് ഡെപ്യൂട്ടി കലക്ടറെന്ന്;  ഇവർക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നതായി അയൽവാസികൾ

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ അറസ്​റ്റിലായ സ്വപ്ന സുരേഷി​െൻറ ജീവിതം ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് അയൽവാസികൾ. തിരുവനന്തപുരം പി.ടി.പി നഗറിലെ വീട്ടിലാണ് സ്വപ്നയും കുടുംബവും ഒന്നരവർഷത്തിലേറെ വാടകക്ക്​ താമസിച്ചിരുന്നത്. ഇക്കാലയളവിൽ ഇവർക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നതായി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

സന്ദീപും സരിത്തും മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറും വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. സ്​റ്റേറ്റ് കാറിലാണ് ശിവശങ്കർ വന്നിരുന്നത്. ഭർത്താവ് ജയശങ്കർ ഡെപ്യൂട്ടി കലക്ടറാണെന്നും താൻ ഐ.ടി ജീവനക്കാരിയാണെന്നുമാണ് അയൽക്കാരോട് സ്വപ്ന പറഞ്ഞിരുന്നത്. രാത്രികാല ആഘോഷങ്ങൾ അതിരുവിട്ടപ്പോൾ അവരെ വിലക്കേണ്ട സാഹചര്യവുമുണ്ടായതായും റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശശിധരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

മേയ് 30ന് സ്വപ്നയും കുടുംബവും വീട് മാറിപ്പോയി. വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭർത്താവും ചില കടലാസുകൾ കത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നതായും ചിലർ പറഞ്ഞു.

Tags:    
News Summary - How gold scam’s Swapna Suresh has emerged as Kerala’s new woman villain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.