തിരുവനന്തപുരം: സംസ്ഥാനത്ത് എത്ര തെരുവ് കച്ചവടക്കാരുണ്ടെന്ന കണക്കെടുക്കാൻ സംസ്ഥാന സർക്കാർ. സർവേ നടത്തിയിട്ട് നാലുവർഷം കഴിഞ്ഞ സാഹചര്യത്തിലും കോവിഡ് പശ്ചാത്തലത്തിൽ തെരുവ് കച്ചവടക്കാരുടെ എണ്ണം വളരെയധികം വർധിെച്ചന്ന വിലയിരുത്തലിലുമാണ് സർവേ.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദേശീയ നഗര ഉപജീവന ദൗത്യ പദ്ധതിയുടെ ഭാഗമായി 2015-17ൽ സംസ്ഥാനത്തെ 93 നഗരസഭകളിലുമാണ് ആദ്യ സർവേ നടത്തിയത്. ഇതുപ്രകാരം സംസ്ഥാനത്ത് 24,643 തെരുവ് കച്ചവടക്കാരുണ്ടെന്ന് കണ്ടെത്തി. എന്നാൽ കേന്ദ്ര സർക്കാറിെൻറ അനുമാന പ്രകാരം കേരളത്തിൽ 1.20 ലക്ഷം തെരുവ് കച്ചവടക്കാരുണ്ട്. തുടർന്നാണ് നിലവിലെ 93 നഗരസഭകളിലും സർവേ വീണ്ടും നടത്താൻ തീരുമാനിച്ചത്. കൂടാതെ നഗരങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന നാഗരിക കൂട്ടങ്ങളുടെ ഭാഗമായ സെൻസസ് ടൗണുകൾ, ഒൗട്ട് ഗ്രോത്തുകൾ എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് സർവേ നടത്തുക.
കുടുംബശ്രീ തയാറാക്കിയ സർവേ േഫാറം ഉപയോഗിച്ചാവണം സർവേ പൂർത്തീകരിക്കേണ്ടതെന്നും ഒാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുമാണ് സർവേ ചുമതല നൽകേണ്ടതെന്നും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നഗരസഭകളിലും പഞ്ചായത്തുകളിലും സെക്രട്ടറിമാരും കോർപറേഷൻ പരിധിയിൽ സെക്രട്ടറി ചെയർമാനായ ടൗൺ വെൻഡിങ് കമ്മിറ്റിയും സർവേയുടെ ചുമതല വഹിക്കണമെന്നാണ് സർക്കാർ നിർദേശം.
സർവേ നടത്താനുള്ള ചെലവ് വഹിക്കേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. സർവേ നടപടികളുടെ മേൽനോട്ടം നഗരകാര്യ ഡയറക്ടർക്കും പഞ്ചായത്ത് ഡയറക്ടർക്കുമാണ്. ജൂലൈ 16ന് സർവേ ക്രോഡീകരിച്ച് പൂർത്തീകരിക്കണമെന്നാണ് തദ്ദേശ വകുപ്പ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.