തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ‘ഷോക്കടിപ്പി’ക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രമുഖർ കെ.എസ്.ഇ.ബിക്കെതിരെ രംഗത്തെത്തി. ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി നടൻ മണിയൻപിള്ള രാജു ഞായറാഴ്ച രംഗത്തെത്തി. മുൻകാലങ്ങളിൽ ഏഴായിരം രൂപ ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 42,391രൂപ അടയ്ക്കേണ്ട അവസ്ഥയാണെന്നും ഇത് തീവെട്ടിക്കൊള്ളയാണെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം താരത്തിെൻറ ആരോപണങ്ങളെ വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തള്ളി.
5251 യൂനിറ്റാണ് മണിയപിള്ള ഉപയോഗിച്ചതെന്നും 7.90 സ്ലാബിൽ പണം നൽകേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും എൻ.എസ്. പിള്ള പറഞ്ഞു. താരത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ വീട്ടിലെത്തി ബില്ല് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ബില്ലിനെ സംബന്ധിച്ച് പരാതിയുമായി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ബൾബും ടി.വിയും പ്രവർത്തിപ്പിച്ചപ്പോൾ ബിൽ തുക11,395
അടിമാലി: കൂലിവേല ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഇടുക്കി രാജാക്കാട് സ്വദേശിനി രാജമ്മ ഇത്തവണ ലഭിച്ച വൈദ്യുതി ബിൽ കണ്ട് അന്തംവിട്ടു. 10,000ത്തിന് മുകളിലാണ് തുക. ഏലത്തോട്ടം തൊഴിലാളിയായ രാജമ്മ ഒറ്റക്കാണ് താമസം. ഗാര്‍ഹിക ഉപഭോക്താവായ ഇവര്‍ക്ക് ഇത്തവണ ലഭിച്ചിരിക്കുന്ന വൈദ്യുതി ബില്ല് 11,395 രൂപയാണ്. കഴിഞ്ഞ തവണ ഇത് 192 രൂപ മാത്രം.
വീട്ടില്‍ ആകെ ഉപയോഗം ഒന്നോ രണ്ടോ സി.എഫ് ലാമ്പുകളും ടി.വിയും മാത്രം. ബില്ല് കൂടുതലായതിെൻറ കാരണം അന്വേഷിച്ച് കെ.എസ്.ഇ.ബിയെ സമീപിച്ചെങ്കിലും എര്‍ത്ത് ചോര്‍ച്ചയായിരിക്കാം ബില്ല് വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി. രാജമ്മ ബിൽതുക എങ്ങനെ അടക്കുമെന്ന ആശങ്കയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.