കോഴിക്കോട്: സ്വർണാഭരണങ്ങൾക്ക് എച്ച്.യു.ഐ,ഡി (ഹാൾമാർക്ക് യുനീക് ഐഡൻറിഫിക്കേഷൻ) നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് സ്വാഗതം ചെയ്തു. സ്വർണാഭരണ വിൽപനരംഗം സുതാര്യമാക്കാനും സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും ഇതു സഹായിക്കും. എച്ച്.യു.ഐ.ഡി നിർബന്ധമാക്കുന്നതോടെ ആഭരണ വിൽപനയിലെ എല്ലാ ഇടപാടുകളും കണ്ടെത്താനും തിരിച്ചറിയാനും കഴിയും. അതുകൊണ്ടുതന്നെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് എച്ച്.യു.ഐ.ഡി എന്നും എം.പി. അഹമ്മദ് പറഞ്ഞു.
സർക്കാറിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതിന് വ്യാജ എച്ച്.യു.ഐ.ഡി ചില കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പഴയ തീയതി വെച്ച് ഹാൾമാർക്കിങ് രേഖപ്പെടുത്തി എച്ച്.യു.ഐ.ഡി നിബന്ധനയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടക്കുന്നു. അതു കണക്കിലെടുത്ത് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഏജൻസികൾ പരിശോധന കർശനമാക്കണം. സംസ്ഥാന സർക്കാർ ഇവേ ബിൽ ഏർപ്പെടുത്താൻ തയാറാകണമെന്നും എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.