കോഴിക്കോട്: സംസ്ഥാനത്ത് പൊലീസിനെതിരായ പരാതികള്‍ നിരവധിയാണെന്നും തെറ്റു ചെയ്യുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ അച്ചടക്കനടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഗവ. ഗസ്റ്റ്ഹൗസിലെ കമീഷന്‍ സിറ്റിങ്ങിനുശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷനിലത്തെുന്ന പരാതികളില്‍ 20 ശതമാനം പൊലീസ് അതിക്രമങ്ങളെക്കുറിച്ചാണ്. ക്രമസമാധാന പാലനം നിര്‍വഹിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ മേലുദ്യോഗസ്ഥര്‍ ശാസനയിലും സ്ഥലംമാറ്റത്തിലും നടപടി ഒതുക്കരുത്.
പൊലീസിന് കേസെടുക്കാമെങ്കിലും കേസെടുക്കുന്ന പൊലീസ് തന്നെ ശിക്ഷയും വിധിക്കേണ്ട കാര്യമില്ല. അതിനിവിടെ കോടതി സംവിധാനങ്ങളുണ്ട്. സ്ഥലംമാറ്റപ്പെട്ടതുകൊണ്ട് ഉദ്യോഗസ്ഥരുടെ സ്വഭാവം മാറണമെന്നില്ല. വകുപ്പ് തലത്തില്‍ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കമീഷന്‍ പറഞ്ഞു.
2013-14 കാലത്ത് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ മുഖേന വാങ്ങിയ മരുന്നുകളില്‍ വലിയൊരു ഭാഗം നിലവാരം കുറഞ്ഞവയായിരുന്നുവെന്ന പരാതിയില്‍ മാര്‍ച്ച് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോട് കമീഷന്‍ ഇടക്കാല ഉത്തരവിട്ടു. 84 മരുന്നുകമ്പനികളുടെ നിലവാരം കുറഞ്ഞ 408 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വഴി ആരോഗ്യവകുപ്പ് വിതരണം ചെയ്തെന്നു കാണിച്ച് വിവരാവകാശ പ്രവര്‍ത്തകനായ രവി ഉള്ള്യേരി സമര്‍പ്പിച്ച പരാതിയത്തെുടര്‍ന്നാണ് നടപടി. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ റിപ്പോര്‍ട്ടിനെ മറികടന്ന് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമായില്ളെങ്കില്‍ മനുഷ്യാവകാശ കമീഷന്‍െറ അന്വേഷണവിഭാഗം സംഭവത്തില്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് മോഹനദാസ് അറിയിച്ചു.
എസ്.സി,എസ്.ടി പ്രമോട്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരായ പരാതിയില്‍ വയനാട് പട്ടികവര്‍ഗ വികസന ഓഫിസറോട് കമീഷന്‍ വിശദീകരണം തേടി. 100 കേസുകള്‍ പരിഗണിച്ചതില്‍ 45 കേസുകളിലാണ് കക്ഷികള്‍ ഹാജരായത്. 12 കേസുകളില്‍ ഉത്തരവായി. ആറു പുതിയ പരാതികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.