കണ്ണൂർ: വിജയശതമാനം ഉയർത്താൻ ഭിന്നശേഷിക്കാരല്ലാത്ത വിദ്യാർഥികളെ ഭിന്നശേഷിക്കാരായി രേഖപ്പെടുത്തിയ ശേഷം സഹായിയെ നിയോഗിച്ച് പരീക്ഷ എഴുതിപ്പിക്കുന്ന സമ്പ്രദായം ആവർത്തിക്കാതിരിക്കാൻ വിദ്യാലയ മേധാവികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ഭിന്നശേഷിക്കാരനല്ലാത്ത വിദ്യാർഥിയെ ഭിന്നശേഷിക്കാരനാക്കാൻ ശ്രമിച്ച മമ്പറം ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപികയിൽനിന്ന് വിശദീകരണം ചോദിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് തലശ്ശേരി വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകി. മമ്പറം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പൂർണ ആരോഗ്യവാനായ തന്റെ മകന് പ്രധാനാധ്യാപിക യൂനിക് ഡിസബിലിറ്റി ഐ.ഡി കാർഡ് നൽകിയെന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.