ന്യൂഡൽഹി: പ്രളയം ദുരിതംവിതച്ച അസം, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളുമായി വിഷൻ-2026 വളൻറിയർമാർ. വിശദമായ സർവേയെ തുടർന്ന് 1000 ചെലവുകുറഞ്ഞ വീടുകൾ, 150 പൊതുശൗചാലയ കൂട്ടങ്ങൾ എന്നിവ നിർമിക്കാനും 100 ജലവിതരണ കൈപ്പമ്പുകൾ സ്ഥാപിക്കാനും 2500 അടുക്കളപ്പാത്ര കിറ്റുകൾ വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി.ആരിഫലി, മമ്മുണ്ണി മൗലവി എന്നിവരുടെ നേതൃത്വത്തിൽ വിഷൻ-2026 സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
പുനരധിവാസ പദ്ധതികളുടെ ഒൗപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മാൽഡയിൽ നടന്നു. പാർലമെൻറ് അംഗം മൗസം നൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ടി.ആരിഫലി അധ്യക്ഷത വഹിച്ചു. സമർ മുഖർജി എം.എൽ.എ, ജമാഅത്തെ ഇസ്ലാമി പശ്ചിമ ബംഗാൾ സെക്രട്ടറി അബ്ദുൽ മന്നാൻ തുടങ്ങി സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. പണി പൂർത്തിയായ 10 വീടുകൾ അർഹരായവർക്ക് കൈമാറി.100 വീടുകളുടെ നിർമാണം നേരേത്തതന്നെ തുടങ്ങിയിരുന്നു. മാൽഡയിലെ ചപ്ര ഗ്രാമത്തിൽ പൊതു ജലവിതരണ സംവിധാനത്തിെൻറ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
സൊസൈറ്റി േഫാർ ബ്രൈറ്റ് ഫ്യൂച്ചർ, ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. െഎഡിയൽ റിലീഫ് വിങ് വളൻറിയർമാരും പരിപാടിയിൽ സഹകരിക്കുന്നുണ്ട്. നേരേത്ത വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 800ലേറെ പേരെ രക്ഷപ്പെടുത്തുകയും 10,000 ഭക്ഷണക്കിറ്റുകൾ, 1000 ടാർപോളിനുകൾ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.