സദാചാര ഗുണ്ടായിസം മനുഷ്യാവകാശ കമീഷന്‍  കേസെടുത്തു

തിരുവനന്തപുരം: കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. 
പാലക്കാട്, കൊല്ലം ജില്ല പൊലീസ് മേധാവിമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. യുവാവിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പാലക്കാട് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഹാജരാക്കണം.സദാചാര ഗുണ്ടായിസത്തിനെതിരെ കേസെടുത്തിട്ടുണ്ടെങ്കില്‍ കൊല്ലം എസ്.പി, എഫ്.ഐ.ആര്‍ ഹാജരാക്കണം. 
യുവാവിന്‍െറ മൊഴി എടുത്തിട്ടുണ്ടെങ്കില്‍ അതും ഹാജരാക്കണം. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ പൊലീസ് നടപടിയെടുക്കണം. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കുന്ന ദുഃസ്വഭാവം നല്ലതല്ളെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - humanright commition Victim of Moral policing in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.