തിരുവനന്തപുരം: ഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ലത്തീൻ സഭ. ഒാഖി ദുരിതബാധിതർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനക്ക് ശേഷം ബിഷപ്പ് ആർ സൂസെപാക്യമാണ് പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹ ധനസഹായം, ഭവന നിർമാണം തുടങ്ങി അഞ്ചോളം പദ്ധതികൾക്കായിരിക്കും സഭയുടെ പാക്കേജ് ഉപയോഗിക്കുക. ദുരന്തത്തിൽ അകപ്പെട്ട വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും മറ്റുമായി മൂന്ന് കോടി മാറ്റി വെക്കും. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തേക്ക് ദുരിതബാധിതരുടെ കുടുംബങ്ങളിലുള്ളവർക്ക് ജോലി നൽകും.
ആദ്യ വർഷം 100 വീടുകൾ നിർമിച്ച് നൽകും. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ടൗൺഷിപ്പുകൾ നിർമിക്കും. 100 പെൺകുട്ടികളുടെ വിവാഹം അതിരൂപതയുടെ പദ്ധതിപ്രകാരം നടത്തി കൊടുക്കുമെന്നും ബിഷപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.