നെടുങ്കണ്ടം: ഹംഗറി സ്വദേശികള്‍ക്ക് കേരളത്തില്‍ മാംഗല്ല്യം. ഇടുക്കി കൂട്ടാറിന് സമീപത്തെ അല്ലിയാര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.
കതിര് മണ്ഡപത്തില്‍ സാലൈ മരിയയെ കൈ പിടിച്ച് ബോഡ്നര്‍ ജാനോസ് ജീവിത പങ്കാളിയാക്കി. രണ്ട് വര്‍ഷം മുമ്പ്, ബോഡ്നര്‍ ജാനോസും സാലൈ മരിയയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്ന് നാട് കാണുന്നതിനൊപ്പം ഹൈന്ദവ ആചാരങ്ങൾ അടുത്തറിയാനും പഠിക്കാനും ശ്രമിച്ചു.
കൂടാതെ വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തി. ഇതോടെയാണ് വിവാഹം ഹിന്ദു വിശ്വാസ പ്രകാരം വേണമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് അല്ലിയാര്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ വിവാഹ വേദി ഒരുക്കി. വിവാഹ ചടങ്ങുകള്‍ക്ക് മരിയയുടെ മാതാവും കേരളത്തിലെ സുഹൃത്തുക്കളും ക്ഷേത്രം ഭാരവാഹികളും സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.