വിദേശത്തുനിന്ന്​ എത്തിയ ഭർത്താവ് തൂങ്ങിമരിച്ചു: മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ച​ട​യ​മം​ഗ​ലം: വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഭാ​ര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന്​ പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​യൂ​ർ കു​ഴി​യം സ്വ​ദേ​ശി തൂ​ങ്ങി​മ​രി​ച്ച​ത്.

ഭാ​ര്യ ര​ണ്ടു വ​യ​സ്സു​ള്ള പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​ത്രെ. ഈ ​വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും കാ​മു​ക​നോ​ടൊ​പ്പം പോ​ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഭാ​ര്യ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഭ​ർ​ത്താ​വ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഇ​യാ​ളെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​വി​വ​രം പു​റ​ത്ത​റി​ഞ്ഞ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഭാ​ര്യ കാ​മു​ക​​നൊ​പ്പം നാ​ടു​വി​ട്ടെ​ന്നാ​ണ് പ​രാ​തി. യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - husband hanged himself: within hours wife ran away with lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.