ഇടുക്കിയിൽ ഭർത്താവ്​ ഭാര്യയെ വെട്ടിക്കൊന്നു

മറയൂർ (ഇടുക്കി): ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ്​ അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ മറയൂരിലാണ്​ സംഭവം. പത്തടിപ്പാലം സ്വദേശി സരിതയാണ്(27) മരിച്ചത്.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രതിയായ സുരേഷ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സുരേഷിനെ ശേഷം നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു.

കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു സുരേഷ്. മറയൂർ നീതി സ്റ്റോറിൽ താൽകാലിക ജീവനക്കാരിയായിരുന്നു മരിച്ച സരിത. ഇരുവർക്കും അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്. 

Tags:    
News Summary - husband killed wife in idukki marayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.