കോഴിക്കോട്: മതപ്രബോധകരെയും പണ്ഡിതരെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നതില്‍നിന്ന് പൊലീസിനെ തടയുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍. ‘ഭീകരതയുടെ പേരിലുള്ള മുസ്ലിംവേട്ടക്കെതിരെ ജനജാഗരണം’ മുസ്ലിം ലീഗ് സംസ്ഥാനതല കാമ്പയിനും റാലിയും മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.എ.പി.എ നിയമത്തെ പാര്‍ലമെന്‍റിനകത്തും പുറത്തും എതിര്‍ത്തിരുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിലാണ്് ഇപ്പോള്‍ നിരപരാധികള്‍ കരിനിയമങ്ങള്‍കൊണ്ട് വേട്ടയാടപ്പെടുന്നത്. മതപ്രബോധകരെയും പണ്ഡിതന്മാരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടന ഒരു വഴിക്കും ഭരണകൂടം മറ്റൊരു വഴിക്കുമെന്നതായി രാജ്യത്തിന്‍െറ സ്ഥിതി. മതമൈത്രി തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ മത-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നിച്ചുനില്‍ക്കണം -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭീകരതയെ തടുക്കാന്‍ കൊണ്ടുവന്ന യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നവരെയാണ് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറയുന്നതുപോലെ എല്ലാവരെയും തീവ്രവാദികളാക്കുന്ന രീതി ശരിയല്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി ആമുഖഭാഷണം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി. രാമനുണ്ണി, സണ്ണി കപിക്കാട്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ. ബാവ, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, സി.ടി. അഹമ്മദലി, സി. മോയിന്‍കുട്ടി, എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം, ടി.പി.എം. സാഹിര്‍, കെ.എ. ഹംസ, സി.പി. ബാവ ഹാജി, അഡ്വ. യു.എ. ലത്തീഫ്, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല, അഡ്വ. എം. ഉമ്മര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി.കെ. ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, യു.സി. രാമന്‍, മിസ്ഹബ് കീഴരിയൂര്‍, നവാസ്, കുറുക്കൊളി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. ലീഗ് ജില്ല പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല സ്വാഗതവും ജില്ല ജനറല്‍ സെക്രട്ടറി എന്‍.സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.