ബി.ജെ.പി ചായ്​വ്​ കാണിച്ചെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം -പി.ജെ. കുര്യൻ

ന്യൂഡൽഹി: ജനകീയ നേതാ​വെന്ന പരിവേഷമുള്ള ഉമ്മൻ ചാണ്ടി നയിച്ച മൂന്നു തെരഞ്ഞെടുപ്പിലും കോൺഗ്രസ്​ പിന്നോട്ടടിക്കുകയാണ്​ ചെയ്​തതെന്ന്​ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. എ.കെ. ആൻറണിയുടെ തണലിലാണ്​ ഉമ്മൻ ചാണ്ടിക്ക്​ സ്​ഥാനമാനങ്ങൾ കിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി നയിച്ച മുന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസി​​​​​​െൻറ സീറ്റ്​ മറ്റെല്ലാ തെരഞ്ഞെടുപ്പിനേക്കാളും കുറവായിരുന്നു. ജയിച്ച തെരഞ്ഞെടുപ്പിലാക​െട്ട, കേവല ഭൂരിപക്ഷത്തേക്കാൾ രണ്ടു സീറ്റ്​ മാത്രമായിരുന്നു കൂടുതൽ. ഇപ്പോഴുള്ളത്​ 22 സീറ്റ്​. എ.കെ. ആൻറണിയും കെ. കരുണാകരനും നേതൃത്വം നൽകിയ കാലത്ത്​ യു.ഡി.എഫിന്​ 85നു മുകളിൽ സീറ്റു കിട്ടിയിരുന്നു. ഉമ്മൻ ചാണ്ടിക്ക്​ പാർട്ടിയേക്കാൾ വലുത്​ ഗ്രൂപ്പാണെന്നും പി.ജെ. കുര്യൻ തുറന്നടിച്ചു. 

തന്നെയും പി.സി. ചാക്കോയെയും വെട്ടിനിരത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്​ കോൺഗ്രസി​​​​​​െൻറ രാജ്യസഭ സീറ്റ്​ താലത്തിലാക്കി കേരള കോൺഗ്രസിന്​ ഉമ്മൻ ചാണ്ടി വെച്ചുനീട്ടിയത്​. വി.എം. സുധീരൻ പറഞ്ഞതുപോലെ താനും കോൺഗ്രസിൽ ഗ്രൂപ്പിനു പുറത്താണ്​. അതാണു പ്രശ്​നം. ഗ്രൂപ്പിന്​ അകത്തായിരുന്നപ്പോൾ ഒതുക്കാൻ ശ്രമിച്ചു. പുറത്തായപ്പോൾ രാഷ്​ട്രീയത്തിൽനിന്നു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു. വേണ്ടിവന്നാൽ വിശദാംശങ്ങൾ പിന്നീട്​ പുറത്തുവിടുമെന്ന്​ പി.ജെ. കുര്യൻ പറഞ്ഞു. 

എതിർക്കുന്നവരെയും ‘യെസ്​’ മൂളാത്തവരെയും വെട്ടിവീഴ്​ത്തുന്നതാണ്​ ഉമ്മൻ ചാണ്ടിയുടെ രീതി. തനിക്ക്​ ചില സഹായങ്ങൾ ചെയ്​തു തന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അപകീർത്തിപ്പെടുത്താൻ മാത്രമുള്ള ആരോപണമാണത്​. താൻ ഉമ്മൻ ചാണ്ടിയുടെ സഹായം പറ്റിയിട്ടില്ല. ആ സഹായം എന്താണെന്ന്​ വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടിയെ കുര്യൻ വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പി.സി. വിഷ്​ണുനാഥിനെയും കുര്യൻ കടന്നാക്രമിച്ചു. താൻ ജനകീയനല്ലെന്ന്​ പറയുന്ന യുവനേതാവ്​, യു.ഡി.എഫി​​​​​​െൻറ സ്​ഥിരം സീറ്റായിരുന്ന ചെങ്ങന്നൂർ രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ എൽ.ഡി.എഫിനു കാഴ്​ചവെച്ചയാളാണ്​. എൽ.ഡി.എഫ്​ സീറ്റായിരുന്ന മാവേലിക്കര അഞ്ചുതവണ യു.ഡി.എഫിൽ നിലനിർത്തിയത്​ താനാണ്​. കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭ സീറ്റ്​ ​കേരള കോൺഗ്രസിനു നൽകിയത്​ പാർട്ടിവിരുദ്ധ നടപടിയാണ്​. അത്​ കേരളത്തിൽ വർഗീയ ധ്രുവീകരണം വർധിപ്പിക്കും.

താൻ ബി.ജെ.പിയോട്​ മമത കാട്ടിയെന്ന്​ പ്രചരിപ്പിക്കുന്നവർ രാജ്യസഭ ചട്ടങ്ങളും നടപടിക്രമങ്ങളും അറിയാത്തവരാണ്​. ത​​​​​​െൻറ റൂളിങ്​ ആർക്കും പരിശോധിക്കാം. ഏതെങ്കിലും ഒരു കക്ഷിയെ സഹായിക്കാൻ ചട്ടം തെറ്റിച്ച്​ തീരുമാനമെടുത്തെന്ന്​ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. പ്രതികാര രാഷ്​ട്രീയം, ഗ്രൂപ്പിസം, പ്രധാന തീരുമാനങ്ങളിൽ കൂട്ടായ ചർച്ച നടത്താതിരിക്കൽ എന്നിവ കേരളത്തിൽ കോൺഗ്രസി​​​​​​െൻറ ശാപമാണ്​. ഇത്​ അവസാനിക്കണം. ഒരു സ്​ഥാനത്തിനും വേണ്ടിയല്ല, പാർട്ടി നന്നാകാൻ വേണ്ടിയാണ്​ താൻ ഇതു പറയുന്നതെന്നും പി.ജെ. കുര്യൻ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കെ.പി.സി.സിയിൽ പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - I didnt help BJP in Rajyasabha says P J Krian-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.