ഐ.എ.എസുകാരുടെ ചേരിപ്പോരിന്​ പിന്നിൽ വാർത്ത ചോർത്തൽ

തി​രു​വ​ന​ന്ത​പു​രം: ഐ.​എ.​എ​സു​കാ​രു​ടെ ചേ​രി​പ്പോ​രി​ന്​ പി​ന്നി​ൽ വാ​ർ​ത്ത ചോ​ർ​ത്ത​ൽ. അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​നെ​തി​രെ കൃ​ഷി​വ​കു​പ്പ്​ ​സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത്​ ഫേ​സ്​​ബു​ക്കി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന​ത്​ ഇ​ക്കാ​ര്യ​മാ​ണ്. അ​തേ​സ​മ​യം, ഐ.​എ.​എ​സു​കാ​ർ​ക്കി​ട​യി​ലെ മ​താ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ‘ഉ​ന്ന​തി’​യി​ലെ ഫ​യ​ൽ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്ന​ത്. പ്ര​ശാ​ന്തി​ന്​ പി​ന്നാ​ലെ ഉ​ന്ന​തി സി.​ഇ.​ഒ ആ​യ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്​ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ലെ ‘പ്ര​തി’. ജ​യ​തി​ല​കും ഗോ​പാ​ല​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ്​ പ്ര​ശാ​ന്തി​നെ​തി​രാ​യ റി​​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഈ ​റി​​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ മു​ന്നി​ലു​ണ്ട്. ഇ​തി​നി​ടെ​യാ​ണ്​ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ ‘ഹി​ന്ദു മ​ല്ലു ഓ​ഫി​സേ​ഴ്​​സ്’​ വാ​ട്​​സ്​​ആ​പ്​ വി​വാ​ദം സ്ക്രീ​ൻ​ഷോ​ട്ട്​ സ​ഹി​തം പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ്​ പ്ര​ശാ​ന്തി​നെ​തി​രാ​യ വാ​ർ​ത്ത​ക​ളെ​ന്നാ​ണ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​ശാ​ന്തി​നെ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സി​വി​ൽ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ൽ​നി​ന്ന്​ ശ്ര​മം തു​ട​ങ്ങി. സി.​പി.​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യും മു​ൻ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ഗോ​പ​കു​മാ​റു​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ശാ​ന്തി​നെ​തി​രെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യും അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ പ്ര​ശാ​ന്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ‘ആ​ഴ​ക്ക​ട​ൽ വി​ൽ​പ​ന’​എ​ന്ന തി​ര​ക്ക​ഥ​യെ​ന്നും കു​ണ്ട​റ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ ഇ​ത്​ പ്ര​തി​ഫ​ലി​ച്ച​താ​യും അ​വ​ർ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് ക​ല​ക്ട​റാ​യി​രി​ക്കെ എ​ൻ. പ്ര​ശാ​ന്ത് പു​ഴ സം​ര​ക്ഷ​ണ​ത്തി​നോ മ​റ്റോ ഉ​ള്ള ഫ​ണ്ടെ​ടു​ത്ത് കാ​ര്‍ വാ​ങ്ങി​യെ​ന്നാ​രോ​പി​ക്കു​ന്ന ഗോ​പ​കു​മാ​റും ‘ആ​ഴ​ക്ക​ട​ൽ വി​ൽ​പ​ന’ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗൂ​ഢാ​ലോ​ച​ന​യാ​യി​രു​ന്നെ​ന്ന്​ കു​റി​ക്കു​ന്നു. മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​ക്ക്​ മ​റു​പ​ടി​യു​ണ്ടോ? എ​ന്ന ചോ​ദ്യ​ത്തി​ന്​ ആ​താ​രാ​ണെ​ന്നാ​ണ്​ പ്ര​ശാ​ന്ത്​ ഫേ​സ്​​ബു​ക്കി​ൽ പ​രി​ഹാ​സ​ത്തോ​ടെ തി​രി​ച്ച്​ ചോ​ദി​ക്കു​ന്ന​ത്.

ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ല​ർ​ത്തേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ​യും സ​ർ​വി​സ് ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​യാ​ളാ​ണ് പ്ര​ശാ​ന്തെ​ന്നാ​ണ് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​യു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​മാ​ണ്​ പ്ര​ശാ​ന്ത്​ ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്.

പ്ര​ശാ​ന്തി​നെ​തി​രെ അ​ഡീ​ഷ​ന​ൽ ചീ​ഫ്​​സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ വി​വാ​ദം തു​ട​ങ്ങി​യ​ത്. ആ​ദ്യ ദി​വ​സം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഫേ​സ്​​​ബു​ക്ക്​ പോ​സ്റ്റ്. ആ​ഴ​ക്ക​ട​ൽ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ഇ​തേ പ​ത്ര​ത്തി​ലെ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്ക്​ അ​ശ്ലീ​ല സ്റ്റി​ക്ക​ർ മ​റു​പ​ടി അ​യ​ച്ച പ്ര​ശാ​ന്ത്​ നേ​ര​ത്തേ വി​വാ​ദ​ത്തി​ൽ​പെ​ട്ടി​രു​ന്നു.

അ​ന്ന്​ ഭാ​ര്യ​യെ രം​ഗ​ത്തി​റ​ക്കി​യാ​ണ്​ അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്.​ ജ​യ​തി​ല​കി​നെ​തി​രാ​യ മൂ​ന്നാം​ദി​വ​സ​ത്തെ കു​റി​പ്പി​ൽ പൗ​ര​ന്‍റെ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​വും വി​സി​ൽ ​​േബ്ലാ​വ​ർ നി​യ​മ​വും ഉ​ദ്ധ​രി​ച്ചു​ള്ള കു​റി​പ്പി​ൽ താ​ൻ നി​യ​മം പ​ഠി​ച്ച​താ​യും ച​ട്ട​മ​റി​യാ​മെ​ന്നും പ​റ​യു​ന്നു. ‘പൊ​തു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന്യാ​യ​മാ​യ​ത്‌ ന​ട​ക്കൂ എ​ന്ന സ​മ​കാ​ലി​ക ഗ​തി​കേ​ട്‌ കൊ​ണ്ടാ​ണ്‌ റി​സ്‌​ക്കെ​ടു​ത്ത്‌ ഒ​രാ​ൾ ‘വി​സി​ൽ ബ്ലോ​വ​ർ’ ആ​വു​ന്ന​ത്‌.

സ​ർ​ക്കാ​റി​നെ​യോ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​യോ വി​മ​ർ​ശി​ക്ക​രു​തെ​ന്നാ​ണ്‌ ഐ.​എ.​എ​സു​കാ​രു​ടെ സ​ർ​വി​സ്​ ച​ട്ട​മെ​ന്നും ജ​യ​തി​ല​കി​നെ​യോ ഗോ​പാ​ല​കൃ​ഷ്ണ​നെ​യോ പ​ത്ര​ത്തെ​യോ വി​മ​ർ​ശി​ക്ക​രു​തെ​ന്ന​ല്ല എ​ന്നും ​പ്ര​ശാ​ന്ത്​ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Full View

Tags:    
News Summary - IAS officers' row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.