പ്രചരണ പോസ്റ്ററിൽ ഐ.എ.എസ്; സ്ഥാനാർഥി പി.സരിന് വരണാധികാരി നോട്ടീസയച്ചു

പാലക്കാട്: ഒറ്റപ്പാലം കോൺഗ്രസ് സ്ഥാനാർഥിക്ക് ഡോ. പി സരിന് വരണാധികാരി നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐ.എ.എസ് ഉപയോഗിച്ചതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സരിനോട് വരണാധികാരി വിശദീകരണം തേടി.

സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരണത്തിന് പേരിനൊപ്പം ഐ.എ.എസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിൻ പേരിനൊപ്പം ഐ.എ.എസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററിൽ നിന്ന് ഉടൻ തന്നെ ഐ.എ.എസ് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, തന്‍റെ അറിവോടെയല്ല ഐ.എ.എസ് ഉപയോഗിച്ചതെന്നാണ് സരിൻ വരണാധികാരിക്ക് നൽകിയ വിശദീകരണം. പരാതിയും സരിന്‍റെ വിശദീകരണവും ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയതായി ഒറ്റപ്പാലം സബ്കളക്ടർ അറിയിച്ചു.

Tags:    
News Summary - IAS on campaign poster; The returning officer sent a notice to the candidate P Sarin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.