ഇബ്രാഹീം കുഞ്ഞിൻെറ റിമാൻഡ്​ നീട്ടി; ആശുപത്രിയിൽ തുടരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമ​​ന്ത്രി ഇ​ബ്രാഹീംകുഞ്ഞിൻെറ റിമാൻഡ്​ നീട്ടി. രണ്ടാഴ്​ചകൂടി റിമാൻഡിൽ തുടരണം. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന്​ ആശുപത്രിയിൽ തുടരാം.

അതേസമയം, ഇ​ബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന്​ കോടതിയിൽ വിജിലൻസ്​ ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച്​ തിങ്കളാഴ്​ച അന്വേഷണ ഉദ്യോഗസ്​ഥർ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്​തിരുന്നു.

വിജിലൻസിൻെറ കസ്​റ്റഡി അപേക്ഷ തള്ളിയതിന്​ ശേഷമാണ്​ ഉപാധികളോടെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിരുന്നത്​. മെഡിക്കൽ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്​. ഇബ്രാഹീം കുഞ്ഞിൻെറ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. മുൻമന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുമായ ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.