ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; പെരിയാറിൽ ജാഗ്രതാ നിർദേശം

ചെ​റു​തോ​ണി: കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട്​ തു​റ​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11നാ​ണ് 29 ​ദി​വ​സ​ത്തി​ന്​ ശേ​ഷം വീ​ണ്ടും തു​റ​ന്ന​ത്​. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 70 സ​​​െൻറീ​മീ​റ്റ​ർ ഉ​യ​ർ​ത്തി പെ​രി​യാ​റ്റി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി. 2387.05 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന്​ 29 ദി​വ​സ​മാ​ണ്​ തു​ട​ർ​ച്ച​യാ​യി അ​ണ​ക്കെ​ട്ട്​ തു​റ​ന്നത്. ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ൾ സെ​പ്​​റ്റം​ബ​ർ ഏ​ഴി​നാ​ണ്​ അ​ട​ച്ച​ത്. ഇ​ത്ര കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും തു​റ​ക്കേ​ണ്ടി വ​രു​ന്ന​തും തു​ലാ​മ​ഴ​യി​ല​ല്ലാ​തെ ര​ണ്ടാം​വ​ട്ടം തു​റ​ക്കേ​ണ്ടി വ​ന്ന​തും ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക​ത.

സെ​ക്ക​ൻ​ഡി​ല്‍ 50,000 ലി​റ്റ​ര്‍ ജ​ല​മാ​ണ്​ പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്. മു​ൻ​ക​രു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. കു​റ​ഞ്ഞ അ​ള​വി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക്​ വി​ട്ട​തി​നാ​ൽ പെ​രി​യാ​റ്റി​ലും ഇ​തി​​​​െൻറ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യി​ല്ല. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് ഡാം ​തു​റ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. കാ​ലാ​വ​സ്​​ഥ മാ​റു​ക​യും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് അ​ത് 11നാക്കി. ​വ​ൻ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

വെള്ളിയാഴ്ച കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാവിലെ 10.30ന്​ കലക്​ടർ ജീവൻ ബാബുവി​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ അധ്യക്ഷതയിൽ സ്​ഥിതിഗതികൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നിരുന്നു. കൂടുതൽ ഷട്ടറുകൾ ഉയർത്തണമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ വൃഷ്ടി പ്രദേശത്തെ മഴ ലഭ്യതയും ജലനിരപ്പിന്‍റെ തോതും അനുസരിച്ച് തീരുമാനിക്കും. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നതെന്നും ജലനിരപ്പ് ഒാരോ മണിക്കൂറിലും നിരീക്ഷിച്ചു വരികയാണെന്നും കെ.എസ്.ഇ.ബി ചെയർമാൻ മാധ്യമങ്ങളെ അറിയിച്ചു.

ഷട്ടർ ഉയർത്തുന്ന ചെറുതോണി ഡാം


ഒക്ടോബർ ഏഴിന്​ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്​ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലത്തെ കണക്ക് പ്രകാരം അണക്കെട്ടിൽ 2387.5 അടി വെള്ളമുണ്ട്. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ ഇടുക്കി കൂടാതെ വൈദ്യുതി ബോർഡി​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ഡാമുകളിൽ ഷട്ടറുള്ള 14 എണ്ണവും ജലവിഭവ വകുപ്പി​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ 17 അണക്കെട്ടുകളും തുറന്നിട്ടുണ്ട്​.

ചെറുതോണി അണക്കെട്ട് വെള്ളിയാഴ്ച തുറന്നുവിടാൻ വൈദ്യുതി ബോര്‍ഡിന് ജില്ലാ കലക്ടര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും മൂലം വെള്ളം തുറന്നുവിടുന്നത് താല്‍കാലികമായി നീട്ടിവെക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ആഗസ്​റ്റ്​ ഒമ്പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാല്‍, മഴ കനത്തതോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. ഡാം തുറന്നുവിട്ടതോടെ പെരിയാറ്റിലെ കുത്തൊഴുക്കില്‍ വ്യാപക നാശനഷ്​ടം സംഭവിച്ചിരുന്നു.

ഇടുക്കി ആർച്ച് ഡാം


പ്ര​ള​യ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്​ അ​ണ​ക്കെ​ട്ടു​ക​ൾ ഒ​ന്നി​ച്ച്​ തു​റ​ന്ന​താ​ണെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ക​രു​ത​ലോ​ടെ​യാ​ണ്​ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നം. അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ക്കു​ന്ന​ത്, വേ​ലി​യേ​റ്റ, വേ​ലി​യി​റ​ക്ക സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച് വേ​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

ഷട്ടർ തുറന്നതോടെ ചെറുതോണി മുതല്‍ അറബിക്കടൽ വരെയാണ് വെള്ളം കുതിച്ചൊഴുകുക. ഈ 90 കിലോമീറ്റർ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റിൽ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറിൽ കടന്ന് ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും. ഇവിടെനിന്ന് ഭൂതത്താൻകെട്ടിലും മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെയും വെള്ളം ഒഴുകി രണ്ടായി തിരിഞ്ഞ് അറബിക്കടലിലും കായലിലും ചേരും.

ഇടുക്കി ഡാം മുമ്പ് തുറന്നപ്പോഴുള്ള ചിത്രം


മൂന്നു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടി​​​​ന്‍റെ ഷർട്ടറുകൾ തുറന്നിട്ടുള്ളത്. രണ്ടു തവണ ഒക്ടോബറിലും ഒരു തവണ കഴിഞ്ഞ ആഗസ്​റ്റിലും. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും 2018 ആഗസ്​റ്റ് 9നും. ആദ്യത്തെ രണ്ടു തവണ തുലാ മഴയിൽ. കാലവർഷം പെയ്തൊഴിഞ്ഞ് ഇടവേളക്ക് ശേഷം തകർത്ത് പെയ്യുന്ന മഴയിൽ.

1981ൽ 11 ദിവസമാണ് ഷർട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992ൽ 13 ദിവസം ഷർട്ടറുകൾ ഉയർത്തി 2774. 734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു. 2018 ആഗസ്​റ്റിൽ 30 ദിവസം ഷർട്ടറുകൾ ഉയർത്തിയത്. 26 വർഷത്തിന് ശേഷമായിരുന്നു ഇത്.

Tags:    
News Summary - Idukki-Cheruthoni Dam Shutter Opened again -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.