ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഇ​ടു​ക്കി ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്​ ഒ​രാ​ഴ്ച​ക്ക​കം

തൊ​ടു​പു​ഴ: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഇ​ടു​ക്കി ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്​ ഒ​രാ​ഴ്ച​ക്ക​കം. ജി​ല്ല​യി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ക​യും ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്​ ന​ട​പ​ടി​ക​ൾ നീ​ളാ​ൻ കാ​ര​ണം. പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി ഉ​ത്ത​ര​വ്​ ഇ​റ​ങ്ങി​യ ശേ​​ഷ​മേ പു​തി​യ പ​ട്ട​യ​ത്തി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങൂ.

പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ ക​ല​ക്​​​ട​റോ​ട്​ നി​ർ​ദേ​ശി​ച്ച്​ റ​വ​ന്യൂ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​നു​ബ​ന്ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. യോ​ഗ്യ​രാ​യ എ​ല്ലാ അ​പേ​ക്ഷ​ക​ർ​ക്കും ര​ണ്ട്​ മാ​സ​ത്തി​ന​കം പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.​ എ​ന്നാ​ൽ, ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ കൂ​ടി ചു​മ​ത​ല​യു​ള്ള ക​ല​ക്ട​ർ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ഇ​ത്​ പ്രാ​യോ​ഗി​ക​മാ​ണോ എ​ന്ന്​ സം​ശ​യ​മു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ല​ക്ട​ർ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. യോ​ഗ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ശേ​ഷം അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ പു​തി​യ പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി തു​ട​ങ്ങും. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ര​ണ്ട്​ ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച വി​ജി​ല​ൻ​സ്​ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫ​യ​ലു​ക​ളു​ടെ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ​യും പ​ക​ർ​പ്പ്​ 15 ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കാ​ൻ ക​ല​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ നി​ർ​ദേ​ശം. പു​തി​യ പ​ട്ട​യം ന​ൽ​കാ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന പ്ര​ത്യേ​ക റ​വ​ന്യൂ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം 45 ദി​വ​സ​ത്തേ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​ദി​വ​സ​ത്തി​ന​കം ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഒ​മ്പ​ത്​ വി​ല്ലേ​ജു​ക​ളി​ൽ​നി​ന്നും പു​തി​യ പ​ട്ട​യ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ഭൂ​പ​തി​വി​ന്​ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ത​യാ​റാ​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​യും ന​ട​പ​ടി​ക​ൾ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ക പ്ര​യോ​ഗി​ക​​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags:    
News Summary - Idukki Collector's order will come with in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.