തൊടുപുഴ: ചൊവ്വാഴ്ച തുറന്ന ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നുതുടങ്ങി. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിെൻറ മൂന്നു ഷട്ടറിലൂടെയും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
2403 അടി പൂർണസംഭരണശേഷിയുള്ള ഡാമിൽ ജലനിരപ്പ് 2398.08 അടിയിൽ നിൽക്കെയാണ് ചൊവ്വാഴ്ച രാവിലെ 11ന് മൂന്ന് ഷട്ടർ 35 സെൻറിമീറ്റർ വീതം തുറന്നത്. മൂന്നു ഷട്ടറിലൂടെയും മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തുവിടുന്നത്. മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായതിനാൽ ചൊവ്വാഴ്ച രാത്രി 11ന് ജലനിരപ്പ് 2398.12 അടിയിൽ എത്തി. എന്നാൽ, ബുധനാഴ്ച രാവിലെ ഒമ്പതിന് ഇത് 2398.08 അടിയായി കുറഞ്ഞു. വൈകീട്ട് ആറ് മണിയിലെ കണക്കുപ്രകാരം ജലനിരപ്പ് 2398.02 അടിയാണ്. സംഭരണശേഷിയുടെ 94.17 ശതമാനമാണിത്. വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ച സാഹചര്യത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് വൈദ്യുതി േബാർഡ് സ്വീകരിച്ചിരിക്കുന്നത്. പെരിയാറിെൻറ ഇരുകരയിലും സുരക്ഷാ ക്രമീകരണങ്ങൾ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2395-2396 അടിയായി ക്രമീകരിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷത്തിനുശേഷം ഡാം തുറന്നത്. ബുധനാഴ്ച ജില്ലയിൽ പലയിടത്തും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
അതിനിടെ, ജലനിരപ്പ് മൂന്നടികൂടി താഴ്ന്നാൽ ഇടുക്കി ഡാം അടച്ചേക്കും. എന്നാൽ, വരും ദിവസങ്ങളിലെ മഴയുടെയും നീരൊഴുക്കിെൻറയും അളവുകൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ മഴ കുറവാെണങ്കിലും ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടില്ല.
ജലനിരപ്പ് 2395 അടിയിലെത്തിയിട്ട് ചെറുതോണി ഡാമിെൻറ മൂന്ന് ഷട്ടറും അടച്ചാൽ മതിയെന്നാണ് പ്രാഥമിക ധാരണ. മുമ്പ് രണ്ടുതവണ ജലനിരപ്പ് 2402 അടിയിലെത്തിയപ്പോഴാണ് ഡാം തുറന്നത്. കൂടുതൽ അളവിൽ ഷട്ടർ ഉയർത്തിവെണ്ടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.