ഇടുക്കിയിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവിൽ കുറവ് വരുത്തി. 700 ക്യുമെക്‌സ് വെള്ളമാണ് നിലവിൽ മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. 800 ക്യുമെക്‌സ് വെള്ളമായിരുന്നു മുമ്പ് പുറത്തു വിട്ടിരുന്നത്. 

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.28 അടിയാണ്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. ഇടുക്കിയിലെ വെള്ളത്തിന്‍റെ അളവിൽ കുറവ് വരുത്തിയത് പെരിയാർ ഒഴുകുന്ന ആലുവ തീരത്ത് ജലനിരപ്പ് കുറയാൻ ഇടയാക്കും. 

ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്‍റെ അളവു കുറക്കാന്‍ സഹായകമായത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിലും കുറവ് വന്നിട്ടുണ്ട്. നിലവില്‍ 140.2 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ കുറവ് വരാത്തതിനാൽ 13 സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കി വിടുന്നത് തുടരുകയാണ്. 
 

Tags:    
News Summary - Idukki Dam Water level decrease -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.