തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഇക്കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും ഒരു സെക്കന്‍റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഈ വെളളത്തിന്‍റെ അളവ് 2000 ആയി വർധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വരുന്നതായി ശ്രദ്ധയിൽപെട്ടു.
ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു. തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതുജനങ്ങൾ ആശങ്കപ്പെടരുതെന്നും മന്ത്രി എം.എം. മണി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.