തൊടുപുഴ: ഇടുക്കി അണക്കെട്ടിന് ചലനവ്യതിയാന (മൂവ്മെൻറ് ഓഫ് ക്രസ്റ്റ്) തകരാറുള്ളതായി കണ്ടെത്തൽ. ജലനിരപ്പ് ഉയരുന്നതനുസരിച്ച് അണക്കെട്ടിനു നേരിയ വികാസം സംഭവിക്കുകയും അത് താഴുമ്പോള്‍ ഇത് പൂർവസ്ഥിതിയില്‍ എത്തേണ്ടതുമാണ്.
നിർമാണതത്ത്വമനുസരിച്ച് അണക്കെട്ട് പൂര്‍ണ സംഭരണശേഷിയിലെത്തി നില്‍ക്കെ 20 മുതല്‍ 40 മി.മീറ്റര്‍വരെ ചലനവ്യതിയാനം സംഭവിക്കണം. എന്നാല്‍, ‘അപ്സ്ട്രീമില്‍’ മാത്രം ഇൗ വ്യതിയാനമുണ്ടാകുകയും ‘ഡൗൺ സ്ട്രീമിൽ’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തിയത്. ഇത് ആര്‍ച്ച് ഡാമിെൻറ രൂപകൽപനക്ക് (നിര്‍മാണതത്ത്വം) വിപരീതമാണ്. രൂപകല്പന നിഷ്കര്‍ഷിക്കുന്ന അനുപാതത്തില്‍ ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇടുക്കി പദ്ധതിയുടെ പ്രധാന ഭാഗമായ ആര്‍ച്ച് ഡാമിെൻറ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയതായാണ് സൂചന. അടിയന്തര ആപദ്സാധ്യത പരാമർശിക്കാത്ത അതിരഹസ്യസ്വഭാവമുള്ള റിപ്പോർട്ട്, ദീർഘകാല സാഹചര്യം കൂടുതൽ പഠനവിേധയമാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു.
1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു. കനേഡിയന്‍ കമ്പനിയായ സര്‍വേയര്‍ ട്രിനിഗര്‍ ഷെനിവര്‍ട്ടാണ് (എസ്.എന്‍.സി) ഇടുക്കി ഡാം രൂപകല്പന ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ആര്‍ച്ച് ഡാമാണിത്. ലോകത്തിലെ രണ്ടാമത്തേതും.
ആര്‍ച്ച് ഡാമുകള്‍ക്ക് മർദം താങ്ങൽ ശേഷി കൂടുതലാണ്. ജലനിരപ്പ് ഉയരുംതോറും അണക്കെട്ടുകളിൽ സംജാതമാകുന്ന കൂടിയ തോതിലെ മർദം ആർച്ച് ഡാമുകളുടെ കാര്യത്തിൽ ഇരുവശത്തേക്കും നേരെ താഴേക്കും ഒരേ അളവിലാണ് സംഭവിക്കുക. ഇതാണ് ആർച്ച് ഡാമുകളുടെ ശക്തി. കുറവൻ-കുറത്തി മലകൾ ബന്ധിപ്പിച്ച് നിർമിച്ച ഇടുക്കി അണക്കെട്ടിെൻറ സമ്മർദം പ്രകൃതിജന്യമായ ഇൗ മലകളാണ് താങ്ങുന്നത്. മറ്റ് അണക്കെട്ടുകളിൽ (ഗ്രാവിറ്റി ഡാം) മർദം നേരെ താഴേക്ക് മാത്രമാണ് എത്തുന്നത്.
എർത്ത് ഡാമുകളുടെ കാര്യത്തിലും ഇതുതന്നെ. മൂന്ന് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതിയുടെ ഭാഗമായ മറ്റ് രണ്ട് അണക്കെട്ടുകളായ ചെറുതോണിയും കുളമാവും ഗ്രാവിറ്റി ഡാമുകളാണ്.
വലുപ്പത്തിൽ മുന്നിലായ ഇടുക്കി അണക്കെട്ട് കൂടുതൽ സുരക്ഷിതവും ശക്തവുമായി നിലനിൽക്കണമെന്ന ഉദ്ദേശ്യത്തോടെ സാേങ്കതിക തികവിനായി രൂപകൽപന ചെയ്തതാണ് ആർച്ച് മാതൃക. അതിശക്തമായ രണ്ട് മലകളുടെ സാന്നിധ്യവും പരിഗണിച്ചു. 60 ച.കി.മീ. ചുറ്റളവിലാണ് മൂന്ന് അണക്കെട്ടുകളിലായി ഇടുക്കി പദ്ധതിയിൽ ജലം വ്യാപിച്ചുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.