ഇടുക്കി: വാഗമൺ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് എട്ട് ഇനം ലഹരിമരുന്ന്. സ്ത്രീ ഉൾപ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളജ് കെ.എൻ.എച്ച് ഹൗസിൽ ഷൗക്കത്ത് (36) തൃശൂർ പൂവത്തൂർ അമ്പലത്തിൽ വീട്ടിൽ നിഷാദ് (36) കാസർകോട് ഹോസ്ദുർഗ് പടുതക്കാട് ഫാത്തിമ മൻസിലിൽ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പൂണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസിൽ ബ്ലിസ്റ്റി വിശ്വാസ് (23), തൊടുപുഴ മങ്ങാട്ടുകവല അജ്മൽ സഹീർ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്പിൽ കൂരംപ്ലാക്കൽ മെഹർ െഷറിൻ (26), മലപ്പുറം എടപ്പാൾ കല്ലുങ്കൽ നബിൻ (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയൻ, കോഴിക്കോട് ഫറൂഖ് പെരുമുഖം സൽമാൻ (38) എന്നിവരാണ് അറസ്റ്റിലായത്.
61 ഗ്രാം എം.ഡി.എം.എ, 100 ഗ്രാം കഞ്ചാവ്, ചരസ്, എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് എന്നിവ കണ്ടെടുത്തു. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്ന് പ്രതികൾ മൊഴി നൽകി. 24 സ്ത്രീകൾ ഉൾെപ്പടെ 59 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണിവർ. മെഹർ ഷെറിൻ, അജയ്, സൽമാൻ, നബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടി സംഘടിപ്പിച്ചത്. സമൂഹമാധ്യമം വഴിയാണ് പങ്കെടുക്കുന്നവരെ കണ്ടെത്തിയത്.
എന്നാൽ, ബർത്ത് ഡേ പാർട്ടിയാണ് നടത്തിയതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ഇവർ മുമ്പ് കൊച്ചിയിലും കൊല്ലത്തും നിശാപാർട്ടി നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.പി.ഐ ലോക്കൽ സെക്രട്ടറിയും ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ഷാജി കുറ്റിക്കാടിേൻറതാണ് റിസോർട്ട്. ഇടുക്കി ജില്ല പൊലീസ് അഡീഷനൽ സൂപ്രണ്ട് സുരേഷ് കുമാറിെൻറ നേതൃത്വത്തിലെ പൊലീസ് ടീമിനാണ് കേസന്വേഷണത്തിെൻറ മേൽനോട്ടം.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് കണ്ടെടുത്തവരൊഴികെ ഉള്ളവരെ പ്രതിചേർക്കുന്നത് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ജില്ല പൊലീസ് മേധാവി കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി െറയ്ഡ് നടത്തിയത്.
നിശാപാർട്ടി നടക്കുന്നിടത്തുനിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമയെ സി.പി.ഐ പുറത്താക്കി. സി.പി.ഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയും ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻറുമായ റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടിനെയാണ് കമ്യൂണിസ്റ്റ് വിരുദ്ധ പ്രവൃത്തി ആരോപിച്ച് പുറത്താക്കിയത്. പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനാണ് അറിയിച്ചത്. എന്നാൽ, ജന്മദിനാഘോഷം നടത്തുന്നതിന് റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തിരുന്നതായും ആളുകൾ കൂടിയപ്പോൾ താനത് ചോദ്യം ചെയ്െതന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും ഷാജി കുറ്റിക്കാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.