തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ. ബാലഗോപാലിന്‍റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണ് മറുപടിയാണ് നൽകുന്നത്. ആരും ആരുടേയും അടിമയല്ല. നെല്ല് സംഭരണത്തിന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രം 378 കോടി നൽകി ആ തുക കേരളം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. താങ്ങുവില കൂട്ടി, കേന്ദ്രം വർധിപ്പിച്ച തുക കേരളം നൽകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അർഹമായ വിഹിതവും പെൻഷൻ കുടിശ്ശികയും നൽകാത്ത കേന്ദ്ര നയമാണ് കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്നത്. ഇതിന് കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലും വാര്‍ത്താസമ്മളനം നടത്തി. ഇതിനോടാണ് പ്രതികരിക്കുകയായരുന്നു വി.മുരളീധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.