കിഴക്കമ്പലം (കൊച്ചി): തന്നെ ജയിലിലാക്കിയാൽ മുഖ്യമന്ത്രിയുടെ മകളെ താൻ ജയിലിലാക്കുമെന്നും തന്‍റെ കൈയിലുള്ളത് ‘ആറ്റംബോംബാ’ണെന്നും വെല്ലുവിളിച്ച് ട്വന്‍റി20 പാർട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബ്. ട്വന്‍റി20 പൂതൃക്ക സമ്മേളനത്തിനുശേഷം കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസ് തന്നെ മാറിമാറി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയാണ്. ചിലപ്പോൾ താൻ ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 21 മന്ത്രിമാരും വിദേശയാത്ര നടത്തി സുഖിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം പിണറായി വിജയൻ ഇന്ത്യവിട്ട് പുറത്ത് പോകുമ്പോൾ എപ്പോഴും താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ, എം.എൽ.എയും വ്യവസായ മന്ത്രിയും തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പട്ടിയെപ്പോലെയാണ് മുഖ്യമന്ത്രി കണ്ടത്. അപ്പോൾ താൻ മാന്യതകൊണ്ട് പുറത്തുപറഞ്ഞില്ല. പലതും തനിക്കറിയാമെന്നും സാബു കൂട്ടിച്ചേർത്തു.
കിഴക്കമ്പലത്ത് സംഘടിപ്പിച്ച ട്വന്‍റി20 മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ. ജയശങ്കർ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഗോപകുമാർ, എക്സിക്യൂട്ടിവ് ബോർഡ് അംഗം ഡോ. ഹാറൂൺ എം. പിള്ളൈ, ബെന്നി ജോസഫ് ജനപക്ഷം, കോട്ടയം ജില്ല കോഓഡിനേറ്റർ സജി തോമസ്, കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡൻറ് അബ്രഹാം, ഡോ. വി.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.