മോഹൻലാൽ സിനിമ 100 കോടി ക്ലബിൽ കയറിയത് 36 വർഷം കൊണ്ടാണെങ്കിൽ ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് 400 കോടി ക്ലബിൽ കയറി ബി.ജെ.പി- മുകേഷ്

തിരുവനന്തപുരം: കൊടകരയിലെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ പരിഹസിച്ച് മുകേഷ് എം.എൽ.എ. നിയസഭയിലെ ബജറ്റിന്മേലുള്ള പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുകേഷ്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്‍റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബി.ജെ.പി 400 കോടി ക്ലബ്ബിലാണ് കയറി. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ച് ബി.ജെ.പി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയെന്നും മുകേഷ് പരിഹസിച്ചു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി അതിന്‍റഎ കേരളാ ഘടകവുമായി നേരിട്ട് ബന്ധപ്പെടാനുളള മാര്‍ഗമായി പ്രത്യേക കുഴല്‍ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. ഭഗവാന്‍റെ ഓടക്കുഴലിനെക്കാള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രിയം ഇപ്പോള്‍ അവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കുഴലിനെയാണ്. തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിന് ശേഷം അടുത്ത ഇലക്ഷന് താമര മാറ്റി, കുഴല്‍ ചിഹ്നമാക്കുമോ എന്ന് സംശയമുണ്ടെന്നും മുകേഷ് പരിഹസിച്ചു. 

Tags:    
News Summary - If Mohanlal film entered 100 crore club in 36 years, BJP enters 400 crore club with a single election-Mukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.