യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകരെ സർക്കാർ ജീവനക്കാരാക്കും- എം.എം ഹസൻ

തിരുവനന്തപുരം :കേരളത്തിലെ ഇരുപത്തി എട്ടായിരം ആശാ പ്രവർത്തകരെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരായി മാറ്റുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ റ്റി യു സി സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പട്ടിണി സമരമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശാവർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നൂറുകണക്കിന് ആശാപ്രവർത്തകർ പങ്കെടുത്തു.

ആശാപ്രവർത്തകരുടെ വേദനം ഇരുപത്തി ഒന്നായിരം രൂപയായി നിജപ്പെടുത്തുക, ഇ.എസ്.ഐ നടപ്പിലാക്കുക, മാനദണ്ഡമില്ലാതെ ഓണറേറിയം നൽകുക, ബോണസ് അനുവദിക്കുക, ആശാ പ്രവർത്തകരെ സർക്കാർ ജീവനക്കാരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ആശാവർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ശർമ, സംസ്ഥാന സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ, ജില്ലാ പ്രസിഡൻറ് മാരായ വി ഭൂവനചന്ദ്രൻ നായർ, ജെസി മാനുവൽ. താര, ശ്രീദേവി ബാബു, സൈഫ താജുദ്ദീൻ, ഷൈലജ, ശാന്തമ്മ, ഇബ്രാഹിംകുട്ടി, മേമല വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - If the UDF government comes to power, Asha workers will be made government employees - MM Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.