എ.ഐ കാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയണോ, മൊബൈല്‍ ആപ്പുകൾ ഏറെ...പക്ഷെ സ്വകാര്യത കവ​രാതെ നോക്കണം

കോഴിക്കോട്: നാലാൾ കൂടുന്നിടത്തൊക്കെ എ.ഐ കാമറകളെ കുറിച്ചുള്ള ചർച്ചകളാണല്ലോ, എന്നാൽ, ചിലർ എ.ഐ കാമറകൾ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകൾക്ക് പിന്നാലെയാണ്. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായി സൈബര്‍ രംഗത്തുള്ളവർ പറയുന്നു.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

ജി.പി.എസുമായുള്ള ബന്ധമാണ് കാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി കഴിയുന്നത്. കാമറയുള്ളിടത്തിൽ നിന്നും അര കിലോമീറ്റർ ദൂരെയെത്തുമ്പോൾ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശമെത്തും. സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ലഭിക്കുക. രണ്ടുതവണ ഈ സന്ദേശം ലഭിക്കും. ഇതിനുപുറമെ, കാമറയുടെ 50 മീറ്റര്‍ അടുത്തെത്തുമ്പോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉയരും.

ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണാം. വാഹനം ഓടുമ്പോഴുള്ള വേഗവും സ്‌ക്രീനിലുണ്ടാവും. പുതിയ സാഹചര്യത്തിൽ ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് റഡാര്‍ബോട്ട് എന്ന ആപ്പാണ്. കോടികണക്കിന് ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്പനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്.

ഇൗ രീതിയി​ൽ നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുന്നതിനുപകരം, കരുതലോടെയുള്ള ഡ്രൈവിംങ് പരിശീലിക്കുകയാണ് വേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. സ്വകാര്യത കണക്കിലെടുക്കാതെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പാണ് സൈബർ മേഖലയിലുള്ളവർ പറയുന്നത്. ഫോണിലെ വ്യക്തിഗത വിവരങ്ങൾ ചേർത്താൻ സാധ്യത ഏറെയാണ്.

Tags:    
News Summary - If you want to know where AI cameras are, there are many mobile apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.