തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള ദൃശ്യ മാധ്യമ പുരസ്കാരം മീഡിയവണ്ണിന് ലഭിച്ചു. അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയും പുരസ്കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമയിലെ ടി.ബി ലാൽ നേടി. ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ കെ.ബി പാർവണ അർഹയായി.
24 ന്യൂസിലെ കെ.ഹരികൃഷ്ണന് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ഓൺലൈൻ വിഭാഗത്തിൽ ദി ഫോർത്തിനാണ് പുരസ്ക്കാരം.
ആകാശവാണിയാണ് മികച്ച റേഡിയോ. ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് റേഡിയോ മിർച്ചി 98 .3 അർഹമായി.
ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിലെ വിൻസെൻറ് പുളിക്കനാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ പ്രേം ശശിയെ തിരഞ്ഞെടുത്തു. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനിയിലെ മിഥുൻ അനിലാ മിത്രൻ പ്രത്യേക ജൂറി പരാമർശം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.