ഇലന്തൂർ നരബലി; കൊല്ലപ്പെട്ടത് പത്മം തന്നെ, ഡി.എൻ.എ ഫലം വന്നു

ഇലന്തൂരിൽ ഭഗവൽസിംഗിന്റെ വീട്ടിൽനിന്നും ലഭിച്ച ശരീരഭാഗങ്ങൾ തമിഴ്നാട് സ്വദേശിനി പത്മത്തിന്റേതാണെന്ന് തെളിഞ്ഞു. ഡി.എൻ.എ ഫലം പുറത്തുവന്നു. ഇതോടെ കൊല്ലപ്പെട്ടത് പത്മം തന്നെ എന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനക്കയച്ച 56 സാമ്പിളുകളിൽ ഒന്നിന്റെ പരിശോധന ഫലമാണ് പുറത്തുവന്നത്. അതേസമയം,

ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‍ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാനൊരുങ്ങി അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പിന് അന്വേഷണ സംഘം ഇലന്തൂരിലെത്തിയിരുന്നു. ഡമ്മി പരീക്ഷണം നടത്തിയാണ് തെളിവെടുപ്പു നടത്തുക. തമിഴ്നാട് സ്വദേശിനി പത്മത്തിന്റെ കൊലപാതകം ഡമ്മി ഉപയോഗിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.

റോസ്‍ലിൻ കൊലക്കത്തിക്ക് ഇരയായ ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെയും ലൈലയുടെയും വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പു നടത്തും. കൊലപാതകക്കേസിൽ തെളിവു ശേഖരിക്കുന്നതു പൊലീസ് തുടരുകയാണ്. റോസ്‍ലിനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കത്തികളിൽ ഒരെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായുള്ള അന്വേഷണവും തുടരും. കേസ് കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പൊലീസ് നീക്കം. സാമ്പത്തിക അഭിവൃദ്ധിക്കായി പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ലൈല-ഭഗവൽസിങ് ദമ്പതികൾ വ്യാജ സിദ്ധനായ ഷാഫിയുടെ സഹായത്തോടെ റോസ്‍ലിൻ, പത്മം എന്നീ സ്ത്രീകളെ നരബലിക്ക് വിധേയയാക്കുകയായിരുന്നു. 

Tags:    
News Summary - Ilantur Human Sacrifice; It was Padma who was killed, the DNA results came

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.