ആലപ്പുഴ: വ്യാപാരസ്ഥാപനങ്ങളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന നിയമവിരുദ്ധമായ പരിശോധനകൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര ആവശ്യപ്പെട്ടു. ജി.എസ്.ടി നിയമം നിലവിൽവന്ന സമയത്ത്, മുന്നറിയിപ്പ് ഇല്ലാതെയുള്ള കടപരിശോധന ഉണ്ടാകില്ലെന്ന് അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നതാണ്. ഇതിനു കടകവിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പരിശോധന.
1000 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നത് നിയമവിരുദ്ധ പരിശോധനകൾ സാധൂകരിക്കാനാണ്. ഇത്രയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി, അവിടെനിന്നുള്ള രേഖകൾ പരിശോധിച്ച്, യഥാർത്ഥ നികുതിബാധ്യത കണ്ടെത്തുന്നതിന് മാസങ്ങൾ വേണ്ടിവരും. സംസ്ഥാന സർക്കാറിന് കടം എടുക്കുന്നതിനുള്ള പരിധിയിൽ കേന്ദ്ര സർക്കാർ 8000 കോടിയുടെ കുറവ് വരുത്തിയതിന്റെ പേരില്‍ സർക്കാർ സ്വീകരിക്കുന്ന അന്യായമായ നടപടികൾക്കെതിരെ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.