അനധികൃതമായി ഐഫോൺ കടത്തിയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി. ഷാർജയിൽനിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ബാഗേജിനകത്ത് വിദഗ്ധമായി എട്ട് ഐഫോണുകൾ ഒളിപ്പിച്ചത്.

ഇവക്ക്​ ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും. 38.5 ശതമാനമാണ് മൊബൈൽ ഫോണിന് നികുതി. നികുതി വെട്ടിച്ച് കടത്തുമ്പോൾ ലക്ഷങ്ങൾ ലാഭിക്കാം. ഇയാളിൽനിന്ന്​ 20 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്കറ്റും പിടികൂടി. 

Tags:    
News Summary - Illegal iPhone smuggler nabbed at Nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.