പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ പൊലീസ് പിടികൂടിയ പണം
പെരിന്തൽമണ്ണ: കാറിൽ കടത്തിയ രേഖയില്ലാത്ത 33 ലക്ഷം കുഴൽപ്പണം പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 10.15ന് പെരിന്തൽമണ്ണ കരിങ്കലത്താണിയിൽ വെച്ചാണ് പണം പിടികൂടിയത്. പെരിന്തൽമണ്ണ എ.എസ്.പി പി.ബി. കിരണും സംഘവും നടത്തിയ വാഹന പരിശോധനയിൽ പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി അക്കര താജുദ്ദീനെ (42) കസ്റ്റഡിയിൽ എടുത്തു.
കാറിൽ എയർ ബാഗ് സ്പൈസിൽ പ്രത്യേകം തയാറാക്കിയ രഹസ്യഅറയിൽ ആണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നത്. പിടികൂടിയ പണം പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തുടർ നടപടികൾക്കായി ഇൻകംടാക്സ്, എൻഫോഴ്സ്മെന്റ് അധികൃതരെ വിവരം അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.