അനധികൃത മാലിന്യ നിക്ഷേപം: ഡേ-നൈറ്റ് സ്ക്വാഡുകൾ ശക്തമാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: നഗരസഭ തലസ്ഥാനത്ത് അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി നൈറ്റ്-ഡേ സ്ക്വാഡുകൾ ശക്തമാക്കി. വെള്ളിയാഴ്ച നഗരസഭ നൈറ്റ് സ്ക്വാഡിലെ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും അപാകതകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ അടപ്പിക്കുയും ചെയ്തു

ഇന്ന് നടന്ന ഡേ സ്ക്വാഡ് വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതും ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആകെ 20,030 രൂപ പിഴ ഈടാക്കി. കേശവദാസപുരം കെ.എഫ്.സി ഓൺലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയിൽ സംസ്കരിക്കാത്ത രീതിയിൽ മാലിന്യം ശേഖരിച്ചു വച്ചിരിക്കുന്നതായി വിവരം ലഭിച്ചു. അതിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും പുഴുവരിച്ച നിലയിലാണ് സൂക്ഷിക്കുന്നതെന്നും കാണിച്ച് മേയറുടെ മൊബൈലിലാണ് പരാതി ലഭിച്ചത്.

തുടർന്ന് ഡേ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. 10,010 രൂപ പിഴ ഈടാക്കി നോട്ടീസ് നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള പരാതികൾ മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിൽ യഥാസമയം അറിയിക്കേണ്ടതാണ്. ഫോൺ നം. 9447377477

നഗരമേഖലയിൽ അനധികൃമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും നിക്ഷേപിക്കുന്നവർക്കെതിരെയും വിട്ടുവിഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിൽ പിടിച്ചെടുക്കുന്നു വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മേയർ അറിയിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊതുജനങ്ങളുടെ പരാതികൾ യഥാസമയം അറിയിണമെന്നും മേയർ അറിയിച്ചു.

Tags:    
News Summary - Illegal waste disposal: Thiruvananthapuram Municipality has strengthened day-night squads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.