ജല സ്രോതസുകള്‍ മലിനമായതാണ് പകര്‍ച്ചവ്യാധികളുണ്ടാകുന്നതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ജല സ്രോതസുകള്‍ മലിനമായി പകര്‍ച്ചവ്യാധികളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാലിന്യ നിർമാർജന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. എല്ലാ പകര്‍ച്ച വ്യാധികളും ഉണ്ടാകുന്ന സംസ്ഥാനം എന്ന ചീത്തപ്പേരിന് കാരണവും മാലിന്യ നിർമാർജനമില്ലാത്തതതാണ്.

മാലിന്യ നിർമാർജമാകണം ഫസ്റ്റ് പ്രയോറിട്ടി. മാലിന്യ നിർമാർജന സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളെ പിന്തുണക്കും. കേരളത്തിന്റെ പൊതുവായ പ്രശ്‌നമാണിത്. ജല സ്രോതസുകള്‍ മലിനമായി പകര്‍ച്ചവ്യാധികളുണ്ടാകുന്നു. എല്ലാ പകര്‍ച്ച വ്യാധികളും ഉണ്ടാകുന്ന സംസ്ഥാനം എന്ന ചീത്തപ്പേരിന് കാരണവും മാലിന്യ നിർമാർജനമില്ലാത്തതതാണ്.

പ്ലാസ്റ്റിക് മാലിന്യമാണ് പ്രധാന പ്രശ്‌നം. 2020 ല്‍ സര്‍ക്കാര്‍ നിരോധിച്ച ഉല്‍പന്നങ്ങളെല്ലാം മാര്‍ക്കറ്റിലുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ തീരുന്ന പ്രശ്‌നമല്ല. നിരോധിത ഉല്‍പന്നങ്ങളൊന്നും കേരളത്തില്‍ ഒരിടത്തും ഇല്ലെന്ന് ഉറപ്പാക്കണം. ഇതിന് ആവശ്യമായ നിയമ നിര്‍മ്മാണമോ റെഗുലേറ്ററി സംവിധാനമോ കൊണ്ടു വരണം. ഉത്ഭവ കേന്ദ്രത്തില്‍ തന്നെ മാലിന്യം ഇല്ലാതാക്കാന്‍ കഴിയണം.

മാലിന്യത്തിന്റെ അളവ് കുറക്കുക എന്നതാണ് മാലിന്യ നിർമാർജനത്തിലെ ഏറ്റവും പ്രധാന ഘടകം. കുറയ്ക്കുക, പുനരുപയോഗം ചെയ്യുക എന്നിവ കൃത്യമായി നടപ്പാക്കണം. കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക നടത്തേണ്ടത് ജനങ്ങളാണെങ്കില്‍ റീസൈക്കിൾ നടത്തേണ്ടത് സര്‍ക്കാരാണ്.

2017-ല്‍ സര്‍ക്കാര്‍ ഒരു നിക്ഷേപ പദ്ധതി എന്ന നിലയിലാണ് വേസ്റ്റ് ടു എനർജി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏഴ് നഗരങ്ങളില്‍ വേസ്റ്റ് ടു എനർജി പ്ലാന്റുകളില്‍ നിന്നും അഞ്ച് മെഗാ വാട്ട് ഊർജം ഉല്‍പാദിപ്പിക്കാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും അത് നടപ്പാക്കാനായില്ല.

പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏത് മോഡലാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മൂന്നോ നാലോ പഞ്ചായത്തകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് കേരളത്തിന് സ്വീകരിക്കാന്‍ പറ്റുന്ന മോഡലുകള്‍ കാട്ടിക്കൊടുക്കണം. ഇപ്പോള്‍ വരുന്ന കമ്പനികളൊക്കെ കടലാസ് കമ്പനികളാണ്. അതിനാല്‍ ഇതില്‍ ഏതാണ് വേണ്ടതെന്ന് സര്‍ക്കാര്‍ പറയണം. മാലിന്യത്തിന്റെ അളവ് അനുസരിച്ച് വേണം പ്ലാന്റുകള്‍ ഉണ്ടാക്കേണ്ടത്. നഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഉദേശിച്ചുള്ള മൂന്ന് മോഡലുകള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കണം. മാലിന്യ രഹിത സംസ്ഥാനമെന്ന പേരെടുക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം ക്രിയാത്മകമായി പിന്തുണക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that water sources are polluted and infectious diseases occur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.