ശബരിമല: ഐ.എം. വിജയനും ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയിൽ. തൃശൂര്‍ കെ.എ.പി ഒന്നിലെ സി.ഐയായ ഇദ്ദേഹം ശബരിമല സന്നിധാനത്ത് നവംബര്‍ 30വരെയുള്ള പൊലീസിെൻറ ആദ്യഘട്ട ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് ചുമതല. ഫുട്ബാള്പോലെ പ്രിയപ്പെട്ടതാണ് തെൻറ പൊലീസ് ജോലിയുമെന്ന് വിജയന് പറഞ്ഞു. മുമ്പും മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്.
‘പുണ്യംപൂങ്കാവനം’ പദ്ധതിക്ക് തുടക്കം
ശബരിമല: പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡലകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങള്‍ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നിധാനത്ത് ശബരിമല സ്പെഷല്‍ കമീഷണറും കൊല്ലം ജില്ല ജഡ്ജിയുമായ എം. മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ആറാം വര്‍ഷമാണ് പുണ്യപൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയില്‍ ശുചീകരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.