തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ ഗുരുതര സാഹചര്യം ആരോഗ്യ അടിയന്തരാവസ്ഥയായി പരിഗണിക്കണമെന്നും രോഗപ്രതിരോധത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗപ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. ഇടുങ്ങിയ മുറികളില്‍ കൂടുതല്‍ സമയം ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ ഈ കാര്യങ്ങളില്‍ വന്ന ഉപേക്ഷ അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. പി. ഗോപികുമാര്‍ എന്നിവർ ആവശ്യപ്പെട്ടു. വിശദ നിർദേശം സർക്കാറിനെയും സംഘടന അറിയിച്ചു.
പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ ഐസോലേറ്റ് ചെയ്യുകയാണ് നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം. ദിനംപ്രതി ലക്ഷം പരിശോധനെയങ്കിലും നടത്തണം. ശക്തമായ സാമൂഹിക നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ജോലിക്കും അവശ്യസാധനങ്ങള്‍ വാങ്ങാനും മാത്രമേ പുറത്തിറങ്ങാവൂ. മാളുകള്‍, മാര്‍ക്കറ്റുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവക്ക് കർശന നിയന്ത്രണം വേണം.
ഓഫിസുകളിലും മറ്റു ജോലി സ്ഥലങ്ങളിലും ഹാജരാകുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരണം. പൊതു ഗതാഗത സംവിധാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമിെല്ലന്നും െഎ.എം.എ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.