കൊച്ചി: കോവിഡ്-19െൻറ വ്യാപനം തടയാന്‍ അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും ഈ കാലയളവില ് ഒരോരുത്തരും ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) സംസ് ഥാന പ്രസിഡൻറ് ഡോ. അബ്രഹാം വര്‍ഗീസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോവിഡ്-19 പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇത് പുതിയ വൈറസാണ്. ഇതിനെതിരെ നാളുകള്‍ക്കുശേഷം മരുന്നോ വാക്സിനോ കണ്ടുപിടിച്ചേക്കാം. നിലവില്‍ മരുന്നില്ലാത്തതിനാൽ പ്രതിരോധിച്ചേ മതിയാവൂ. വ്യക്തികള്‍ തമ്മില്‍ നിര്‍ബന്ധമായും സമൂഹത്തില്‍ നിശ്ചിതമായ അകലം പാലിക്കണം. പൊതുഗതാഗത സംവിധാനം പരവാവധി ഒഴിവാക്കണം. പരമാവധി വീടുകളില്‍തന്നെ കഴിയുന്നതാണ് രോഗം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. 60 വയസ്സിനു മുകളിലുള്ളവര്‍ ഏറ്റവും ശ്രദ്ധിക്കണമെന്നും ഡോ. അബ്രഹാം വര്‍ഗീസ് പറഞ്ഞു.
ഐ.എം.എയുടെ ഒരു ശാഖയിലെ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസിന് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നല്കിയ കണക്ക് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതാണ്. അതിനര്‍ഥം അതുണ്ടാകുമെന്നല്ല. സാധ്യതയുള്ള എണ്ണത്തിെൻറ കണക്കാണ് നല്‍കിയതെന്നും ഇതില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി. ഐ.എം.എയുടെ കീഴില്‍ മെഡിക്കല്‍ സ്റ്റുഡൻറ്സ് നെറ്റ്വര്‍ക്ക് ഉണ്ട്. കേരളത്തിലെ മുപ്പത്തഞ്ചോളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഇതിലുള്ളത്.
എണ്ണൂറോളം വിദ്യാര്‍ഥികള്‍ സഹായത്തിനായി രംഗത്തുണ്ട്്. ഇവരെ ഉപയോഗിച്ച് 14 ജില്ലകളിലും ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രോഗ്രാം നടത്തും. ഐ.എം.എയുടെ നേതൃത്വത്തിലുള്ള ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് ഉണ്ട്. ഇവരുടെ സേവനവും സര്‍ക്കാറിന് നല്‍കും. കോള്‍ ദ ഡോക്ടര്‍ എന്ന പരിപാടിയും പുതുതായി ആരംഭിക്കും. വ്യാപനം തടയുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.