അധ്യാപകരുടെ പ്രമോഷൻ സ്ഥലംമാറ്റം എന്നിവയിൽ പെട്ടെന്ന് നടപടിയുണ്ടാകും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകരുടെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതിന് ആവശ്യമായ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. എൽ.പി, യു.പി ഹെഡ്മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ വകുപ്പി​െൻറ അധ്യാപക ദിനാഘോഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐ.എ.എസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്പോൾ വേണ്ട വിവരങ്ങൾ ബഹുമാനപെട്ട സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പി​െൻറ ചുമതലയാണ്. കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്ക് ഗ്രേഡ് / മാർക്ക്‌ രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും. വരുംകാലങ്ങളിലെ മത്സര പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ചില സംസ്ഥാനങ്ങളിൽ മാർക്കോ, ഗ്രേഡോ ഇല്ലാതെ ഓൾ പ്രൊമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നതിന് തടസം ആയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം.

പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Immediate action on promotion and relocation of teachers says Minister V Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.