തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച പരാതികളിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഇത്തരത്തിൽ ഇടപെടുന്നതിന് മൊബൈൽ ആപ് സംവിധാനം ഒരുക്കണം.
തൊഴിൽ വകുപ്പിലെ അസി. ലേബർ ഓഫിസർ ഗ്രേഡ്-II മുതൽ അഡീഷനൽ ലേബർ കമീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താൽപര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണം. മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. കെട്ടിക്കിടക്കുന്ന ഗ്രാറ്റ്വിറ്റി കേസുകൾ തീർപ്പാക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.