വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി വർഗീയതയിലേക്ക് നീങ്ങിയെന്ന എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് ഉടൻ മറുപടി -വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പനി ബാധിച്ചു കിടപ്പിലാണെന്നും അതിനാൽ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യന് എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി എൻ.എൻ.ഡി.പി സംഘപരിവാരിനോട് ചേർന്നു നിന്നുവെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം.

എസ്.എൻ.ഡി.പിയിലേക്ക് ബി.ഡി.ജെ.എസിലൂടെ കടന്നുകയറാൻ ബി.ജെ.പിക്ക് സാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയം വിലയിരുത്തി സംസാരിക്കവെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എസ്.എൻ.ഡി.പിയെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. ഇതിന് മറുപടി നൽകുമെന്നാണ് വെള്ളാപ്പള്ളി അറിയിച്ചിരിക്കുന്നത്.

താൻ ആർ.എസ്.എസിന് ഒളിസേവ ചെയ്യുകയാണെന്ന സമസ്ത മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലെ ആരോപണങ്ങൾക്കും അടുത്ത ദിവസം മറുപടി നൽകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

Tags:    
News Summary - Immediate reply to M V Govindan's allegations says Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.