നോമ്പി​െൻറ മാനവിക ഗുണം

മനസാ വാചാ കര്‍മണാ ഒരു തെറ്റും ചെയ്യാതെയും, ഖുര്‍ആന്‍ പാരായണം ചെയ്തും, ഭയഭക്തിയോടെ പ്രാർഥനകൾ അധികരിപ്പിച്ചും, നിശയുടെ നിശ്ശബ്​ദതയില്‍ ദീര്‍ഘമായി നമസ്‌കരിച്ചും ദാനധര്‍മങ്ങള്‍ കൂടുതലായി ചെയ്തും സ്രഷ്​ടാവിലേക്ക്​ ഏറെ  അടുക്കാന്‍ ശ്രമിക്കുന്ന നോമ്പുകാരന്‍ ത​​​െൻറ മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. ചെയ്തുപോയ തെറ്റുകളില്‍ അവന്‍ പശ്ചാത്തപിക്കുന്നു. വിശപ്പി​​​െൻറ കാഠിന്യം അറിയുന്നു. പട്ടിണിക്കാര​​​െൻറ നോവറിയുന്നു. അതവ​​​െൻറ മനസ്സിൽ ആര്‍ദ്രതയും സഹാനുഭൂതിയും നിറക്കുന്നു. സര്‍വോപരി ഐഹിക ജീവിതത്തോടുള്ള അമിതാസക്തിയില്‍നിന്ന് മോചിതനാവുകയും മണ്ണിലേക്ക് മടങ്ങേണ്ടവനാണ് താനെന്ന ബോധം അവനില്‍ വളരുകയും ചെയ്യുന്നു.

ദാനത്തി​​​െൻറ മഹത്ത്വംകൂടി  വ്യക്തമാക്കിക്കൊണ്ടാണ് ഓരോ റമദാനും കടന്നുപോകുന്നത്. താന്‍ കഴിക്കുന്ന ആഹാരത്തി​​​െൻറ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരാൾക്കുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതി​​െൻറ പ്രാധാന്യമാണ് റമദാന്‍ പകര്‍ന്നുനല്‍കുന്നത്. ദൃഢവിശ്വാസവും പ്രതിഫലേച്ഛയും നോമ്പി​​െൻറ സ്വീകാര്യതക്ക് അനിവാര്യമാണ്. ത​​​െൻറ കര്‍മങ്ങള്‍ക്ക് സ്രഷ്​ടാവി​​​െൻറ പ്രതിഫലം കാംക്ഷിക്കുക; ആ കര്‍മത്തിന് അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പാപമോചനവും പ്രീതിയും സത്യമാണെന്ന് ഉറച്ചുവിശ്വസിക്കുക ^ഇതാണ് ദൃഡ വിശ്വാസവും പ്രതിഫലേച്ഛയും എന്നു പറഞ്ഞതി​​​െൻറ ഉദ്ദേശ്യം. അത്തരത്തിലുള്ള വ്രതം മാത്രമാണ് പ്രതിഫലാര്‍ഹമായ വ്രതം. അങ്ങനെ വ്രതമനുഷ്ഠിക്കുന്നവര്‍ക്കേ പാപമോചനവും അതുവഴി സ്വര്‍ഗപ്രവേശനവും സാധ്യമാവൂ.

താന്‍ മുസ്‌ലിം സമൂഹത്തില്‍പെട്ടവനാണെന്ന്  മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ആരോഗ്യപരമായ നേട്ടത്തിനോ ഭൗതികമായ മറ്റെന്തെങ്കിലും കാര്യലാഭത്തിനോ വ്രതമനുഷ്ഠിച്ചാല്‍ ആ ലക്ഷ്യങ്ങള്‍ സഫലീകൃതമായേക്കാമെന്നല്ലാതെ പാരത്രിക ലോകത്ത് അതുകൊണ്ട് ഒരു നേട്ടവുമുണ്ടായിരിക്കില്ല. നോമ്പ് അനുഷ്ഠിക്കാത്തവനും നോമ്പുകാരനായി അഭിനയിക്കാന്‍ കഴിയും. ഒരാള്‍ നോമ്പുകാരനാണോ അല്ലേയെന്ന് അവനും ദൈവത്തിനും മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു: ‘‘നോമ്പ് എനിക്കുള്ളതാണ്. അവന്‍ ദേഹേച്ഛകളും അന്നപാനീയങ്ങളും ഉപേക്ഷിക്കുന്നത് എനിക്കുവേണ്ടിയാണ്.’’ അല്ലാഹുവിനും അവ​​​െൻറ ദാസനും ഇടക്കുള്ള ഒരു രഹസ്യാരാധനയാണ് നോമ്പ് എന്നര്‍ഥം.

വിശ്വാസിയുടെ യഥാർഥ ജീവിതത്തിനുള്ള  മാര്‍ഗദര്‍ശിയാണ് മുഹമ്മദ്‌ നബി. പ്രവാചക ജീവിതത്തെ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്നവനാകണം വിശ്വാസി. ആത്മീയ ജീവിതമെന്നാൽ ഭൗതിക ജീവിതത്തി​​​െൻറ നിഷേധമാണെന്നല്ല മുഹമ്മദ്‌ നബി പഠിപ്പിച്ചത്. ഭൗതികജീവിതത്തെ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആസ്വദിക്കുന്നതെങ്ങനെയെന്നാണ് തിരുമേനി സ്വന്തം ജീവിതത്തിലൂെട കാണിച്ചുതന്നത്. പ്രവാചകാധ്യാപനങ്ങൾ  കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ അനുധാവനം ചെയ്യുന്നവനായിരിക്കണം വിശ്വാസി. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രദ്ധിക്കുക: ‘‘മൂന്ന് ആളുകള്‍ നബിയുടെ ആരാധനകളെസംബന്ധിച്ച് അന്വേഷിച്ചറിയാനായി പ്രവാചകപത്‌നിമാരുടെ വീടുകളില്‍ ചെന്നു. അങ്ങനെ അവര്‍ അതേക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തിരുമേനിയുടെ ആരാധനകള്‍ നന്നേ കുറവാണെന്ന് അവര്‍ക്ക് തോന്നി. ‘ഞങ്ങളും നബിയും എവിടെനില്‍ക്കുന്നു; തിരുമേനിക്ക് കഴിഞ്ഞതും വരാനുള്ളതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുകയാണല്ലോ’ എന്ന്​ അവര്‍ പറഞ്ഞു.

തുടര്‍ന്ന് അവരിലൊരാള്‍ പറഞ്ഞു: ‘ഞാന്‍ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കും.’  മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ എന്നെന്നും നോമ്പ് അനുഷ്ഠിക്കും. അത് ഉപേക്ഷിക്കുകയേയില്ല. ’ ഇതരന്‍ പറഞ്ഞു: ‘ഞാന്‍ വിവാഹം കഴിക്കാതെ സ്ത്രീകളിൽനിന്ന്​  വിട്ടുനില്‍ക്കും.’ വിവരമറിഞ്ഞപ്പോള്‍ നബി അവരുടെ അടുത്തു ചെന്ന് ചോദിച്ചു: ‘ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍, നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനും ഞാനാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും, രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും, വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എ​​​െൻറ ചര്യ നിരാകരിക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍പെട്ടവനല്ല’’ (ബുഖാരി, മുസ്‌ലിം).  മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് ദാനധര്‍മത്തി​​​െൻറയും മനുഷ്യത്വത്തി​​​െൻറയും സാഹോദര്യബോധത്തി​​​െൻറയും ആരോഗ്യശ്രദ്ധയുടെയുമൊക്കെ നിരവധി പാഠങ്ങൾ റമദാന്‍ നമുക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

Tags:    
News Summary - importence of ramadan observance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.